Thursday, September 15, 2011

ദിശ തെറ്റുന്ന ഉപഗ്രഹങ്ങളും ലക്‌ഷ്യം തെറ്റുന്ന ആത്മീയതയും

രണ്ടു പതിറ്റാണ്ട് മുമ്പ് അന്തരീക്ഷ പഠനത്തിന് വിക്ഷേപിച്ച നാസയുടെ ഒരു കൃത്രിമോപഗ്രഹം നിയന്ത്രണം വിട്ട് ഭൂമിയില്‍ പതിക്കാനൊരുങ്ങുന്നു. ആറ് ടണ്‍ ഭാരമുള്ള അപ്പര്‍ അറ്റ്‌ഫോസ്ഫിയര്‍ റിസേര്‍ച്ച് (യു.എ.ആര്‍.എസ്) ഉപഗ്രഹമാണ് ഭീഷണിയാകുന്നത്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഉപഗ്രഹം താഴെ വീഴുമെന്നാണ് നാസ അറിയിക്കുന്നത്.ഉപഗ്രഹം അതേ രൂപത്തില്‍ ഭൂമിയില്‍ പതിക്കില്ലെങ്കിലും, അത് അന്തരീക്ഷത്തില്‍ കടന്ന് ചിന്നിച്ചതറിയുണ്ടാകുന്ന അവശിഷ്ടങ്ങള്‍ ആറ് ഭൂഖണ്ഡങ്ങളിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ പതിച്ച് അപകടം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കെയമേരിക്ക, ഏഷ്യ എന്നിങ്ങനെയുള്ള പ്രദേശങ്ങളില്‍ അവശിഷ്ടങ്ങള്‍ പതിക്കാമെന്നല്ലാതെ,എവിടെയൊക്കെയാണ് അവ അപകടമുണ്ടാക്കുകയെന്ന് നാസക്ക് പ്രവചിക്കാനാവുന്നില്ല.
750 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 3375 കോടി രൂപ) ചിലവിട്ട് നിര്‍മ്മിച്ച ഉപഗ്രഹമാണ് തകര്‍ന്ന് വീഴാന്‍ പോകുന്നത്.

ലക്‌ഷ്യം തെറ്റിയ ഒരു ഉപഗ്രഹത്തിന്റെ കഥ ഇതാണെങ്കില്‍ യേശുക്രിസ്തുവിന്റെ പരിശുദ്ധ രക്തത്താല്‍ വീണ്ടെടുപ്പു പ്രാപിച്ചു ഒരിക്കല്‍ സ്വര്‍ഗീയദാനം ആസ്വദിച്ചവന്‍ തന്റെ ലക്ഷ്യത്തില്‍ നിന്ന് തെറ്റിപോയാല്‍ സംഭവിക്കാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഭയാനകങ്ങള്‍ ആയിരിക്കും.അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്ന് ഭാവിച്ചു ചുറ്റിത്തിരിയുന്ന സാത്താന്റെ തന്ത്രങ്ങളെ നാം തിരിച്ചരിയെണം.ലക്‌ഷ്യം വളരെ തെളിവായി നമുക്ക് മുന്‍പില്‍ ഉള്ളപ്പോള്‍ അതില്‍നിന്നും നമ്മുടെ ദിശ തെറ്റിച്ചു വലിയ ഒരു തകര്‍ച്ചയിലേക്ക് നയിക്കുന്ന സംഭവങ്ങള്‍ ആണ് നമുക്ക് ചുറ്റിലും.
വഴിതെറ്റിക്കുന്ന നേതൃത്വം ആണ് വഴിതെറ്റിപോകുന്ന ഇന്നത്തെ ആത്മീയതയുടെ ഒരു പ്രധാന കാരണം.

"എമ്ബ്രാനല്‍പ്പം കട്ടുകുടിച്ചാല്‍
അമ്പലവാസികള്‍ ഒക്കെ കാക്കും"

അമ്പലത്തിലെ പൂജാരി അല്‍പ്പം മോഷ്ട്ടിച്ചു കുടിച്ചാല്‍ ഭക്തജനങ്ങളും കാക്കാന്‍ തുടങ്ങും എന്ന് സാരം.ദൈവജനത്തെ ലക്‌ഷ്യം തെറ്റിക്കുന്ന നേതൃത്വം ഇതിനു വിലകൊടുക്കേണ്ടി വരും എന്നുള്ളത് അവിതര്‍ക്കിതമാണ്.യേശുക്രിസ്തു പറയുന്നത് ശ്രദ്ധിക്കു:
"കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു." അനാത്മീകരുടെ തകര്ച്ചയെക്കള്‍ ഭയാനകരമായിരിക്കും ആത്മീകരുടെ വീഴ്ച.ദലീലയുടെ തന്ത്രങ്ങങ്ങള്‍ക്ക് പലരും വശവധരായിട്ടുണ്ടായിരിക്കാം.പക്ഷെ നാസിര്‍വ്രിതകാരനായ ശിംശോനെ മാത്രമേ ലോകം അറിഞ്ഞുള്ളു എന്നുള്ളത് നമ്മുടെ കണ്ണുകളെ തുറപ്പിക്കട്ടെ.....ഈ ഭൂമിയിലെ ധനം ചിലവിട്ടു ഉണ്ടാക്കിയ ഒരു ഉപഗ്രഹത്തിന്റെ നാശം മൂലം ഉണ്ടാകുന്ന പരിണിതഭലങ്ങള്‍ ഇത്രയും തീവ്രമാണെങ്കില്‍ ദൈവഭാക്തനായിരുന്ന ഒരുവന്‍ അവന്റെ ആത്മീകയാത്രയുടെ ദിശമാരിപ്പോയാല്‍ അത് വിവരനാതീതമാണ്.കാരണം അവിടുന്ന് നമുക്കുവേണ്ടി മുടക്കിയ വീണ്ടെടുപ്പു വില കണക്കുകൂട്ടിയാല്‍!!!!!!!!!!!തകര്‍ന്നുപോയ ഒരുവന്റെ തകര്‍ച്ച മൂലം മറ്റുളവര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും ചെറുതല്ല... ....ആഖാന്റെ തകര്‍ച്ച യിസ്രായേലിന്റെ പരാജയത്തിന്റെ കാരണം ആയതുപോലെ.....
"ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ." വിരുതിനായി ഓടുവിന്‍:നമ്മുടെ വിരുതു തെറ്റിക്കുന്ന പ്രതിലോമ ശക്തികളെ നാം തിരിച്ചറിയുക.
യേശുവിനെ ശ്രദ്ധിച്ചു നോക്കുക!!!!!
യേശുവിനെ മാതൃക ആക്കുക!!!!!!
യേശുവിനെ അനുധാവനം ചെയ്യുക!!!!!!
പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുക!!!!!




 

Monday, September 12, 2011

ആലയം വാണിഭാശാലയോ?

പ്രാവുകളെ വില്ക്കുന്നവരോടു: “ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു” എന്നു പറഞ്ഞു.(John 2:16)

"എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുത്"

ക്രിസ്തുമാര്‍ഗതിന്റെ സഹാനഭാവം വിട്ടുകളഞ്ഞിട്ടു യേശുക്രിസ്തു ഒരു കയറുകൊണ്ട് ചമ്മട്ടി ഉണ്ടാക്കി അത് തന്റെ കയ്യില്‍ തിരുകി സമരഭാവം പൂണ്ടവനായി ദിഗന്തങ്ങള്‍ നടുങ്ങുമാര് വിളിച്ചുപറഞ്ഞു "എന്റെ പിതാവിന്റെ ആലയം വാണിഭശാല അല്ല."
ആരാധനയുടെയും ആലയത്തിന്റെയും മറവില്‍ അവിഹിതമായതും അനതികൃതമായതും പലതും നടക്കുന്ന അധപതിച്ച ആതീകസംസ്കാരത്തിന്റെ സാക്ഷികള്‍  ആണ് നാം.ദൈവതേജസ്
ഇറങ്ങിവന്നു ഉത്ഘാടനം ചെയ്തു ദൈവാലയം ഇന്ന് കച്ചവട കേന്ദ്രമായിരിക്കുന്നു.ആരാധനയില്‍നിന്നും വ്യവസായത്തിലേക്ക് തരാംതാണിരിക്കുന്നു.വ്യവസായവല്‍ക്കരിക്കപെടുന്ന ആത്മീയതയും വാണിജ്യവല്ക്കരിക്കപെടുന്ന ദൈവികതയുമാണ് ഇന്നത്തെ ഏറ്റവും വലിയ ശാപം.സുവിശേഷമാണ് ഇന്നത്തെ ആത്മീയ മുതലാളിമാരുടെ ഏറ്റവും വലിയ കച്ചവട ചരക്ക്‌.ഇന്ന് ഏറ്റവും കുടതല്‍ ലാഭമുള്ള ഒരു മേഘലയായി ആത്മീയത അധപ്പധിച്ചിരിക്കുന്നു.രോഗശാന്തിയും ഭൂതശാന്തിയും ഈ വാണിജ്യശാലയിലെ കച്ചവടച്ചരക്കായി മാറുന്നു.ദൈവവച്ചനപ്രഭാഷണങ്ങളും തിരുവജനാടിസ്ഥാനതിലുള്ള ആത്മീയ ശുശ്രുഷകളും ഇന്ന് ദൈവസഭാകല്കുള്ളില്‍ അന്ന്യം നിന്ന് പോയിരിക്കുന്നു. ആത്മീയമുതലാളിത്ത സര്‍വാധിപത്യത്തിന്റെ ദൈവസഭാകള്‍കുള്ളിലെകുള്ള കടന്നുകയറ്റത്തിന്റെ ഫലമായി നഷ്ടമാകുന്നത് തിരുവചന മൂല്യങ്ങള്‍ ആണ്. യേശുക്രിസ്തുവിന്റെ പോരാട്ടവീര്യം ഉള്കൊണ്ടുകൊണ്ട്‌ ഇന്ന് കാണുന്ന ആത്മീയ വ്യവസായങ്ങല്‍ക്കെതിരെ പോരാടാം!!!!!!