യേശുക്രിസ്തുവിന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ പോലും താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നത്തെ പരിഹരിക്കാന്‍ പ്രപ്തമായതാണ്.
"ആരാധന" എന്നത് ദുര്‍വ്യാഖ്യാനം ചെയ്യപെട്ടുകൊണ്ടിരിക്കുന്ന ഒരു തലമുറയില്‍ ആണ് നാം."ന്യൂ ജനറേഷന്‍" പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പുകള്‍ വിവേചിക്കപെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ബാഹ്യ പ്രകടനങ്ങള്‍കൊണ്ട് നൂതന സംഗീത ഉപകരണങ്ങളുടെ കനത്ത ശബ്ദത്തില്‍ വേദിയിലാകെ പുകമറ സൃഷ്ടിച്ചു ആടിതിമിര്‍ക്കുന്നതാണ് ആരാധന എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു.പുതിയ തലമുറയുടെ ഉള്ളില്‍ ആരധനയെ കുറിച്ചുള്ള വികലമായകാഴ്ചപാടുകള്‍ നല്‍കി തെറ്റായ വഴിയിലേക്ക് തള്ളിവിടുക എന്നതാണ് ഏറ്റവും വലിയ പൈശാചിക തന്ത്രം.ആദ്യത്തെ കൊല നടന്നത് വസ്തുതര്‍ക്കതിന്റെ പേരിലോ സാമ്പത്തിക വിഷയങ്ങളിലോ ഒന്നുമല്ല ഹാബെലിനെ കയ്യിന്‍ കുലപ്പെടുത്തിയത് ആരാധനയോടുള്ള ബന്ധത്തിലാണ്.ഇന്നും പിശാചു പുതിയ തലമുറയെ മുഴുവന്‍ കൊല്ലുന്നത് ആരാധനയില്‍ ആണ്.ആട്ടവും പാട്ടും ബഹളവുമെല്ലാം ആരാധനയാനെന്നു തെറ്റിദ്ധരിപ്പിച്ചു ആനേകരെ പിശാചു കൊന്നുകൊണ്ടിരിക്കുന്നു....ആദ്യ
പിതാക്കന്മാര് തമ്പേര്‍ കൊട്ടി മുട്ടിന്മേലിരുന്നു ആത്മാവില്‍ ആരധിച്ചപ്പോള്‍ പരശുതാത്മാവിന്റെ തീ ഇറങ്ങിയിരുന്നെങ്കില്‍ ഇന്ന് വേദികളില്‍ പുകമറ സൃഷ്ട്ടിച്ചു മറ്റൊരഗ്നി കത്തിക്കുകയാണ്. വസ്തുതകളെ വീക്ഷിക്കുന്നതില്‍ മനുഷ്യരുടെതില്‍ നിന്നും തികച്ചും വെത്യസ്തമാണ് ക്രിസ്തുവിന്റെ വീക്ഷണം.എല്ലാം കഴിഞ്ഞു എന്ന് മനുഷ്യര്‍ വിധിയെഴുത്ത് നടത്തുമ്പോള്‍ യേശു പറയുന്നു ഇല്ല ...തുടങ്ങുവാന്‍ പോകുന്നതെ ഉള്ളു.ബാല മരിച്ചു എന്ന് പുരുഷാരവും ശിഷ്യന്മാരും ഒക്കെ പറഞ്ഞപ്പോള്‍ യേശു പറഞ്ഞു അവള്‍ ഉറങ്ങുകയാണ്....നിങ്ങളുടെ അവസാനത്തേതില്‍ നിന്നും ആണ് യേശു ആരംഭിക്കുന്നത്.പ്രതീക്ഷ ഇല്ലാത്ത താങ്കളുടെ പ്രശനങ്ങള്‍ക്ക് നേരെ യേശുക്രിസ്തു പറയുന്നു ..."ഞാന്‍ നിങ്ങളില്‍ എന്റെ പ്രവര്‍ത്തി ആരംഭിക്കുവാന്‍ പോകുന്നു ".
ആദ്യകാല പിതാക്കന്മാര്‍ക്കു അവകാശപ്പെടുവാന്‍ കരങ്ങളില്‍ ഒന്നുമില്ലയിരുന്നെങ്കിലും അവരില്‍ കത്തിയ ആത്മാശക്തിയോടും അഭിഷേകത്തിന്റെ ശക്തിയോടും പകരപ്പെട്ട ദൈവകൃപയോടും കൂടി മുട്ടുമടക്കി ദൈവസന്നിധിയില്‍ പ്രാര്‍ഥിച്ചു പ്രധിസന്ധികളെയും പ്രശനങ്ങളെയും മറികടന്നെങ്കില്‍ കാലഘട്ടങ്ങള്‍ ചിലത് കഴിഞ്ഞപ്പോള്‍ പിന്‍തലമുറക്ക് അവകാശപ്പെടാന്‍ പലതും ഉണ്ടായിട്ടും സമൂഹത്തിന്റെ ഉന്നതതലങ്ങളിലേക്ക് എത്തപെട്ടിട്ടും സമൃദ്ധിയുടെ അനിഭാവങ്ങളിലെക്ക് ഉയര്‍ന്നിട്ടും പലതിനെയും കീഴ്പ്പെടുത്താന്‍ കഴിയാത്തതിന്റെ കാരണം നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന അഭിഷേകവും പ്രാര്‍ത്ഥനാജീവിതവുമാണ്.....കയ
്യില്‍ ഉള്ളതിനെ കൊണ്ട് കാര്യങ്ങളെ നേരിടാതെ പകരപ്പെട്ട ആത്മശക്തിയോടെ പ്രാര്‍ഥനയില്‍ പ്രശ്നങ്ങളെ നേരിടു......വിജയം സുനിശ്ചിതമാണ് .... പെന്റക്കൊസ്റ്റ് സഭാ നേതൃത്വത്തിന്റെ സ്ഥാനമോഹം, ധനമോഹം, പ്രശസ്തിക്കുവേണ്ടിയുള്ള പരക്കംപാച്ചിലും എല്ലാം കണ്ട് വേദനിക്കുന്നവര് നിരവധിപ്പേരുണ്ടാകും. എന്നാല്, ഇന്ത്യന് സഭകളുടെയോ അമേരിക്കന് സഭകളുടെയോ വിജയമല്ല യേശു വാഗ്ദത്തം ചെയ്തിരിക്കുന്നത്. തന്റെ ശരീരമായ സഭയുടെ വിജയമാണ് ക്രിസ്തുവിന്റെ ലക്ഷ്യം. അതില് എല്ലാ രാജ്യങ്ങളിലുമുള്ള വീണ്ടെടുക്കപ്പെട്ട ദൈവമക്കളുടെ സഭയുണ്ട്. അതിന് നേതൃത്വം നല്കാന് കാലാകാലങ്ങളിലായി അപ്പൊസ്തൊലിക ശുശ്രൂഷയുടെ പിന്തുടര്ച്ചക്കാരായ നേതൃത്വമുണ്ട്. വിശാലമായ അര്ത്ഥത്തില് ദൈവസഭയെ കാണുമ്പോള് നമ്മുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്ക്കുക¬യില്ല.
നാം ദൈവഹിതത്തില്‍ നിന്നും ദൂരെ ആയിരിക്കുമ്പോള്‍ സാധാരണയായി നാം ചെയ്യാറുള്ള കാര്യങ്ങള്‍ പോലും ചെയ്യുവാന്‍ നമുക്ക് സാധിക്കാതെ വരും.ദൈവം നിശ്ചയിച്ച ദിശയിലേക്കു തിരിയുന്നത് വരെ യോന എന്ന പ്രവാചകന് താന്‍ നയിച്ച് വന്ന സാധാരണ ജീവിതം നയിക്കുവാന്‍ കഴിഞ്ഞില്ല.ഒരു ദീര്‍ഘ സമയത്തേക്ക് ദൈവത്തിന്റെ വിളിയെ അവഗണിക്കാന്‍ നമുക്കാവില്ല.ഒരു യാത്രക്കോ ഒരു സാധാരണ ജീവിതം നയിക്കാനോ എന്നുള്ളത് വിഷയമല്ല.ആദ്യത്തെ വിളിക്ക് തന്നെ ചെവി കൊടുത്താല്‍ കടലിനെ ഇളക്കാതെ കപ്പലിനെ ഉലക്കാതെ വിഴുങ്ങാന്‍ മത്സ്യത്തെ കല്‍പ്പിക്കാതെ ദൈവം ഉദ്ദേശിക്കുന്നിടത്തു എത്തിക്കും....
യേശുക്രിസ്തുവിന്റെ വരവിനു നമ്മുടെ ജീവിതത്തിന്റെ സാഹചര്യങ്ങള്‍ ഒരു വിഷയമല്ല.നമ്മുടെ ജീവിതത്തിലെ കഷ്ടതയുടെ നാളുകളിലോ സന്തോഷത്തിന്റെ അനുഭവങ്ങളിലോ ദാരിദ്ര്യത്തിന്റെ നാളുകളിലോ നിറവിന്റെ അനുഭവങ്ങളിലോ രോഗങ്ങള്‍ നമ്മെ അടക്കിവാഴുംപോഴോ ആരോഗ്യത്തിന്റെ അനുഭവങ്ങളിലോ അവിടുന്ന് വരാം.എന്റെ ഇപ്പോഴത്തെ കഷ്ടതയും രോഗവും ദാരിദ്ര്യവും ഒക്കെ ഒന്ന് മാറി ജീവിതം ഒന്നനുഗ്രഹിക്കപെട്ടിട്ടു അവിടുന്ന് വരണമേ എന്ന് പ്രാര്‍ത്ഥിക്കുവാന്‍ വ്യവസ്ഥയില്ല.യേശുക്രിസ്തു ഏതു സമയത്തും വരും .....സാഹചര്യങ്ങളെ നോക്കാതെ ഉണര്‍ന്നും പ്രാര്‍ത്ഥിച്ചും കൊണ്ടിരിപ്പിന്‍.....
ഒരു പെന്തകൊസ്തുകാരന്‍ താഴുന്നതിനൊരു പരുധിയുണ്ട് .....അതിനു അപ്പുറമായാല്‍ പിന്നെ അതിനെ പെന്തകൊസ്തു എന്ന് പറയാന്‍ പറ്റില്ല...യോനയോടു കപ്പലില്ലുള്ളവര്‍ ചോദിച്ചു- നീ ആരു ? നിന്റെ തൊഴില്‍ എന്ത്? അവന്‍ പറഞ്ഞു ഞാന്‍ ഒരു എബ്രായന്‍ ..എന്റെ തൊഴില്‍ ആരാധന....ഉടനെ കപ്പലിലുള്ളവര്‍ ചോദിച്ചു പിന്നെ നീ എന്തിനു യഹോവയുടെ സന്നിധി വിട്ടിട്ടു ഓടിപോന്നു ....?????? പെന്തകൊസ്തുകാരെ ....എബ്രായരായിരിക്കുന്ന , ആരാധന തൊഴിലാക്കിയിരിക്കുന്ന നമുക്ക് താഴുന്നതിനു ഒരു പരുധി ഉണ്ട്....കഷ്ട്ടം !!!!!രാഷ്ട്രീയക്കാരെ പോലും തോല്‍പ്പിക്കുന്ന പെന്തകൊസ്തുകാരുടെ വോട്ടു പിടിത്തവും ഒക്കെ കാണുമ്പോള്‍ .....
"ഏല്‍പ്പിക്കപെട്ട നിയോഗത്തില്‍ നിന്നും ഒരുവന്‍ വ്യതിചലിച്ചാല്‍ നിയോഗം നല്‍കിയവന്റെ ദൃഷ്ടി അവനെ പിന്തുടര്‍ന്നുകൊണ്ടിരിക്കും, നിയോഗത്തിലേക്ക് മടങ്ങി വരുന്നതുവരെ!!!!"
നിങ്ങളുടെ സാധ്യതകളുടെ അവസാനത്തേതില്‍ നിന്നും ആണ് നിങ്ങള്‍ക്കുവേണ്ടിയുള്ള ദൈവപ്രവര്‍ത്തികള്‍ ആരംഭിക്കുന്നത് .....എപ്പോള്‍ വരെ നിങ്ങള്‍ ഇരുകൈകളും ഉയര്‍ത്തി ഞാന്‍ നിസ്സഹായനാണ് എന്ന് ദൈവത്തോട് സമ്മതിക്കാതിരിക്കുമോ അപ്പോള്‍ വരെ ദൈവം മൌനം ആയിരിക്കും...
"ശരിയായ വെളിപ്പാടിന്റെ അഭാവമാണ് ആധുനിക ആത്മീയതയുടെ അപജയത്തിന്റെ അടിസ്ഥാനപരമായ കാരണം"
മനുഷ്യന്റെ നിസ്സഹായതയില്‍ നിന്നും യേശുക്രിസ്തുവിന്റെ സാധ്യതകളിലെക്കുള്ള ഒരു മാറ്റമാണ് മാനസാന്തരത്തില്‍ സംഭവിക്കുന്നത്
My Thoughts
Subscribe to:
Posts (Atom)
