Saturday, September 10, 2011

വാതിലിലൂടെ കടക്കുന്നവന്‍ നല്ല ഇടയന്‍!!!!!!!



ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു, ആട്ടിൻ തൊഴിത്തിൽ വാതിലൂടെ കടക്കാതെ വേറെ വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു.വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയൻ ആകുന്നു(John 10:1,൨
വാതിലിലൂടെ കടക്കുന്നവന്‍ നല്ല ഇടയന്‍
വാതിലിലൂടെ
കടക്കാത്തവന്‍ കള്ളന്‍

യേശുക്രിസ്തുവിന്റെ ഇടയത്വതിന്റെ ശ്രേഷ്ടത അവിടുന്ന് ശരിയായ വാതിലിലൂടെ വന്നു എന്നുള്ളതാണ്.പ്രവാചകന്‍മാര്‍ പ്രവചിച്ചുവച്ച പ്രവചനങ്ങളുടെ നിവര്‍ത്തി എന്നോണം അവിടുത്തെ തന്റെ ആടുകളുടെ ഇടയിലേക്കുള്ള പ്രവേശനം പരസ്യവും സുതാര്യവും അപ്പോള്‍ തന്നെ ശരിയായ പ്രവേശന വാതിലിലൂടെയും ആയിരുന്നു..ഇതര മതസ്ഥാപകര്‍ ,തത്വികന്മാര്‍ ,ആവിഷ്കാര കര്‍ത്താക്കള്‍ ,ചിന്തകന്മാര്‍ ഒക്കെ തങ്ങളുടെ ആവിഷ്കാരങ്ങള്‍ സ്ഥാപിക്കുവാന്‍ തിരഞ്ഞെടുത്ത പ്രവേശന മാര്‍ഗങ്ങള്‍ അപൂര്‍ണവും ആയുക്തികവും ആയിരുന്നു എന്ന് ചരിത്രത്താളുകള്‍ പരതുന്ന ഒരു പഠിതാവിന് അനായാസം ഗ്രഹിക്കാന്‍ കഴിയും .എന്നാല്‍ ക്രിസ്തു എന്ന ശ്രേഷ്ഠ ഇടയന്റെ മാര്‍ഗം വേറിട്ടതായിരുന്നു.ഇതുതന്നെ ആയിരുന്നു  സുവിശേഷത്തിന്റെ നിസ്തുല്യതയും.
ധന്യനായ പൌലോസിന്റെ ഭാഷ കടമെടുത്താല്‍ ഈ ശരിയായ വാതിലിലൂടെ പ്രവേശിച്ചു ആരംഭിച്ച ഈ  സുവിശേഷത്തിന് എതിരായി "വേറൊരു സുവിശേഷം".ഈ വേറൊരു സുവിശേഷത്തിന്റെ വക്താക്കള്‍  പ്രവേശിക്കുന്നത് വേറെ വാതിലിലൂടെ ആണ്.
നല്ല ഇടയന്‍:ശരിയായ വാതില്‍ ,‍ വേറൊരു സുവിശേഷം:
വേറൊരു വാതില്.വേറൊരു വാതിലിലൂടെ വേറൊരു  സുവിശേഷവുമായി വരുന്നവന്റെ ഏക  ലക്‌ഷ്യം കവര്‍ച്ച മാത്രമാണ്.വേറെ വഴിയായി വരുന്നവനെ വിവേചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.വേറെ വഴിയായി ആട്ടിന്തൊഴുത്തില്‍ കടന്ന്‌ ദുരുപദേശങ്ങള്‍ പറഞ്ഞും പഠിപ്പിച്ചും ദൈവജനത്തെ വഴിതെറ്റിക്കുന്ന വ്യാജന്മാരെ ആടുകള്‍ തിരിച്ചറിഞ്ഞെങ്കില്‍!!!!!!.മോഹന വാഗ്ദാനങ്ങള്‍ നല്‍കി അടിസ്ഥാനവെധോപധേശങ്ങളെ മറിച്ചു കളഞ്ഞ്‌ ദൈവജനത്തെ ദൈവവചനത്തിന്റെ സത്യോപധേശങ്ങളില്‍ നിന്നും അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നും വലിച്ചിഴച്ചു നരകത്തിന്റെ ആടുകള്‍ ആകി തീര്‍കുന്ന കവര്‍ച്ചക്കാരെ ദൈവജനം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ !!!!!!!.ശരിയും തെറ്റും തിരിച്ചറിയാനുള്ള പരിക്ഞാനം ദൈവജനം പ്രാപിച്ചിരുന്നെങ്കില്‍ !!!!!!ഭേധഭേധങ്ങളെ വിവേചിപ്പാനുള്ള വിവേചന വരം ദൈവജനം കാംഷിച്ചിരുന്നെങ്കില്‍!!!!വാതിലിലൂടെ കടക്കുന്നവന്‍ നല്ല ഇടയന്‍
വാതിലിലൂടെ കടക്കാത്തവന്‍ കള്ളന്‍

Wednesday, September 7, 2011

"വചനത്തില്‍ നിലനില്‍ക്കുക,ശിഷ്യന്മാരാകുക".

തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു: “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി,,(JOHN 8:31)

വചനത്തില്‍ നിലനില്‍ക്കുക
ആത്മീകതയെയും ദൈവികതയെയും വെക്തിതാല്പര്യങ്ങല്‍കനുസരിച്ചു യുക്തിപരമല്ലാത്ത
വ്യാഖ്യാനങ്ങള്‍ നല്‍കുന്ന അപകടകരമായ ഒരു കാലഘട്ടത്തിന്റെ ദ്രിക്സാക്ഷികള്‍ ആണ് നാം.കാണുന്നതെല്ലാം ദൈവവചനത്തിന്റെ അനുബന്ത്തങ്ങള്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചു ആത്മീക ലോകത്തിലെ മുടിചൂടാമന്നന്മാരായി വിരാചിക്കുകയാണീ കൂട്ടര്‍. "യേശുക്രിസ്തു ആവശ്യപെടുന്നു -വചനത്തില്‍ നിലനില്‍ക്കുക ,ശിഷ്യന്മാരാകുക ".വചനത്തില്‍ നിലനില്‍ക്കുക എന്നാല്‍ സാഹചര്യങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ച് നിലനില്‍പ്പിനുവേണ്ടി ഉപദേശത്തില്‍ അയവ് വരുത്താതെ ,ചവിട്ടിനില്‍ക്കാന്‍ ഇടം ഇല്ലെങ്കിലും കണ്ടെത്തിയ സത്യത്തിനു വേണ്ടി നിലനിക്കുക.ശിഷ്യത്വത്തിന്റെ പ്രഥമ ലക്ഷണം അവന്‍ വചനത്തില്‍ നിലനില്‍ക്കുന്നു എന്നുള്ളതാണ്.എന്റെ വചനത്തില്‍ നിലനിക്കാത്തവന്‍ എല്ലാം കള്ളന്‍ ആകുന്നു എന്ന് അവിടുന്ന് പറയുമ്പോള്‍ ശിഷ്യനില്‍ നിന്നും കള്ളനിലേക്കുള്ള മാറ്റം ഭയാനകമാണ് .
ശിഷ്യവൃത്തിയും തസ്ക്കരവൃത്തിയും ഉപരിതലത്തിലും ആന്തരികതലത്തിലും വലിയ വൈരുദ്ധ്യങ്ങള്‍ ഉണ്ട് .ഇവ തിരിച്ചറിയാതെ കാണുന്നതെല്ലാം ആത്മീയതയുടെ അനുബന്തങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കതിരിക്കെനമെങ്കില്‍  ‍നാം അവിടുത്തെ വചനത്തെ ശരിയായി അറിയണം.

പഠിക്കു വചനം!!!!!!!
ചിന്തിക്കു വചനം!!!!!!!
പ്രയോഗിക്കു വചനം!!!!!!!
നിലനില്ക്കു വചനത്തില്‍ !!!!!!!



Tuesday, September 6, 2011

Jesus Christ:The Real Socialist.....സമ്പൂര്‍ണ സമത്വം യേശുക്രിസ്തുവിലൂടെ മാത്രം !!!!!!

യേശുക്രിസ്തുവിന്റെ തൊഴിലാളി  വര്‍ഗത്തോടുള്ള സമീപനം വെത്യസ്തമായിരുന്നു.വരേണ്യവര്‍ഗത്തില്‍നിന്നും, പ്രത്യേകിച്ച് യാഥാസ്ഥിതിക തലങ്ങളില്‍ നിന്നും ഉണ്ടായ  കടന്നാക്രമണങ്ങള്‍ അവിടുന്ന് നിര്‍ഭയനായി   നേരിട്ടു.സുദീര്‍ഘമായ ആശയ പോരാട്ടത്തിലൂടെ മുന്നേറ്റത്തിന്റെ പടികള്‍ ചവിട്ടിക്കയറി.തന്നെ അവഗണിച്ചവരോടും പരിഹസിച്ചവരോടും പകരംവീട്ടാതെ ദൈവരാജ്യത്തിന്റെ സ്വഭാവം അവിടുന്ന് വെളിപ്പെടുത്തി.അര്‍ത്ഥരഹിത നീതിശാസ്ത്രത്തിന്റെ തായിവേരുകള്‍ വചനം എന്ന വാളുകൊണ്ട് തന്‍ വെട്ടി മാറ്റി.അധികാരിവര്‍ഗ സര്‍വാധിപത്യത്തിന്റെ കടന്നാക്രമണങ്ങളെ താന്‍ സധൈര്യം നേരിട്ടു.പള്ളികളിലും തെരുകൊണ്‌കളിലും നിന്നുകൊണ്ട് കപടഭക്തിയുടെ മുഖം മൂടികലണിഞ്ഞു കൊണ്ട് ആത്മീയ നേതൃത്വത്തില്‍ കൈ കടത്തുവാന്‍ ശ്രമിച്ച വിഭാഗത്തിനെതിരെ യേശുക്രിസ്തു വിരല്‍ചൂണ്ടി.വിഭാഗീയ ചിന്തകളെ അമര്‍ച്ച ചെയ്തവന്‍,വര്‍ഗ്ഗ    വര്‍ണതിന്റെ,ജാതീയ വ്യവസ്ഥിതികളുടെ നടുച്ചുവര്‍ ഇടിച്ചുകളഞ്ഞു.മേലാള വര്‍ഗ്ഗത്തിന്റെ ധനപ്രമത്തതയെ വകവെച്ചില്ല.

അവശന്മാരോടും ആര്‍ത്തരോടും അവഗണിക്കപ്പെടുന്നവരോടും എന്നും ഒരു പ്രത്യേക ചായ്‌വ് വെച്ചുപുലര്‍ത്തിയിട്ടുള്ള സവിശേഷമായ വ്യക്തിത്വത്തിനുടമയാണദ്ദേഹം. കയ്യില്‍ കാരിരുംബുമായി കഴുത്തരുക്കാന് അടുത്തുവരുന്നവനെയും സ്നേഹിതാ...എന്ന് വിളിക്കാന്‍ ധൈര്യം കാട്ടിയവന്‍ ...ഉള്ളവന്റെയും ഇല്ലാത്തവന്റെയും ഇടയിലെ ഉച്ചനീചത്വങ്ങളെക്കുറിച്ച് അദ്ദേഹം  പ്രതികരിച്ചു. പണക്കാരാല്‍ ചൂഷണം ചെയ്യപ്പെടുന്ന പതിതവര്‍ഗത്തിന്റെ ധര്‍മസങ്കടങ്ങളിലേക്കും യാതനകളിലേക്കും വിരല്‍ ചൂണ്ടി.

മാര്‍ക്സിന്റെ സമത്വ വാദം ചരിത്രത്തിന്റെ ചവട്ടുകൊട്ടകുള്ളിലേക്ക് വലിച്ചെറിയപ്പെട്ടു.സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ സംരക്ഷണത്തിനായി മെനഞ്ഞെടുത്ത ഈ സാങ്കല്പിക സമത്വ വാദത്തിന്റെ ശവസംസ്കാരവും കഴിഞ്ഞു.ഇവിടെയാണ്‌ കാലാതീതനായ ക്രിസ്തുവിന്റെ സമ്പൂര്‍ണ സമത്വവാദത്തിന്റെ പ്രസക്തി.പ്രമാണിമാരുടെ യാതൊരു പ്രീണന നയത്തിനും അവിടുന്ന് വശംവദനായില്ല .
കാലംമാറി, പ്രശ്‌നങ്ങള്‍ മാറി, ഭാഷമാറി, എങ്കിലും ക്രിസ്തുവിന്റെ സമത്വഭാവത്തിനു മാറ്റം ഇല്ലവേ ഇല്ല .....
സമ്പൂര്‍ണ സമത്വം യേശുക്രിസ്തുവിലൂടെ മാത്രം !!!!!!