Thursday, September 6, 2012

യേശുവിങ്കലേക്ക് ജനത്തെ അടുപ്പിക്കുന്നവര്‍

യേശുവിങ്കലേക്ക് ജനത്തെ അടുപ്പിക്കുന്നവര്‍


 
 കിടക്കയില്‍ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ "ചിലര്‍ " ചുമന്നുകൊണ്ടു യേശുവിന്റെ അടുക്കല്‍ എത്തിക്കുന്നു.കൊണ്ടുവന്നവരുടെ വിശ്വാസം ഹേതുവായി യേശു പക്ഷവാതകാരനോട് ധൈര്യമായിരിക്ക , നിന്റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു എന്ന് പറഞ്ഞു...(മത്തായി 9 : 2 ).ശാരീരികമായി തളര്‍ന്ന ഇവന്റെ മാനസിക ധൈര്യവും നഷ്ട്ടപെട്ടു.മാനസികമായും ശാരീരികമായും തളര്‍ന്ന ചിലരെ ക്രിസ്തുവിങ്കലേക്ക് ചുമക്കേണ്ട ഒരു ദൌത്യം നമ്മില്‍ എല്പ്പിക്കപ്പെട്ടതാണ്.തളര്‍ന്നു കിടക്കുന്ന ഈ മനുഷ്യന്റെ സ്ഥിതിക്ക് ഒരു മാറ്റം വരുത്തുവാന്‍ ഞങ്ങള്‍ കണ്ട യേശുവിനു കഴിയും എന്ന അറിവാണ് ഇവനെ യേശുവിന്റെ അടുക്കല്‍ എത്തിക്കുവാന്‍ ചുമന്നവരെ പ്രേരിപിച്ചത്‌.പ്രാഥമികമായി നാം കണ്ടെത്തിയ യേശുവിനു എന്തെല്ലാം കഴിയും എന്ന് നാം തിരിച്ചറിയണം.അങ്ങനെ വരുമ്പോള്‍ നാം നമ്മുടെ പ്രായോഗിക ജീവിതത്തിന്റെ വഴികളില്‍ കണ്ടുമുട്ടുന്ന പ്രശ്നങ്ങള്‍ , വേദനിക്കുന്ന വ്യക്തികള്‍, അവരെ ഒക്കെ യേശുവിലേക്ക് എത്തിച്ചാല്‍ ഇവരുടെ പ്രശ്നങ്ങള്‍ അവനാല്‍ പരിഹരിക്കപ്പെടുമെന്ന് നാ അറിയും.നാം യേശുവിനെ കുറിച്ച് അല്ലെങ്കില്‍ അവനു ചെയ്യുവാന്‍ കഴിയുന്ന പ്രവര്‍ത്തികളെ കുറിച്ച്  അറിഞ്ഞ അറിവ് മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യപെടെണ്ടതാണ്.താന്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നം യേശുവിനു പരിഹരിപ്പന്‍ കഴിയും എന്ന് ഒരു പക്ഷെ ഈ പക്ഷവാതക്കാരന് അറിവില്ലയിരിക്കാം .കാരണം യേശുവിന്റെ പ്രവര്‍ത്തന സാധ്യതകളെ മനസിലാക്കാന്‍ ഇവന് അവസരം ലഭിച്ചിട്ടുണ്ടാകയില്ല. എന്നാല്‍ അവന്റെ പാപങ്ങള്‍ മോചിക്കുവാനും അവന്റെ രോഗങ്ങള്‍ സൌഖ്യമാക്കുവാനും കഴിയുന്ന യേശുവിനെ കണ്ടെത്തിയ ചിലര്‍ അവനെ ചുമക്കുവാന്‍ തയ്യാറായി ....യേശുവിന്റെ അടുക്കലോളം.....അവന്റെ നിസ്സഹായതയില്‍ നിന്നും യേശുക്രിസ്തുവിന്റെ അനന്ത സാധ്യതകളിലേക്ക് ....ഇതാണ് സുവിശേഷീകരണത്തിന്റെ അടിസ്ഥാനപരമായ മനസിലാക്കല്‍.നാം അറിഞ്ഞ യേശുവിനെ അറിയാന്‍ യാതൊരു സാധ്യതകളും ഇല്ലാത്തവരെ യേശുവിന്റെ അടുക്കല്‍ എത്തിക്കുന്ന ചുമട്ടുകാരന്റെ ജോലിയാണ് യഥാര്‍ത്ഥ സുവിശേഷകന്റെത് .യേശുവിന്റെ അടുക്കല്‍ എത്തുന്നതുവരെ ഈ പക്ഷവാതക്കാരന്‍ ചുമക്കുന്നവരുടെ കൈയ്യില്‍ സുരക്ഷിതനാണ്.അവന്റെ പാപങ്ങള്‍ മോചിക്കപെട്ടിരിക്കുന്നു എന്ന് യേശു വനോട് പറയുന്നത് അവന്‍ കേള്‍ക്കത്തക്ക ദൂരത്തില്‍ അവനെ എത്തികേണ്ടത്‌ ചുമക്കുന്നവരുടെ ദൌത്യമാണ്.യേശു ഇരിക്കുന്ന ഇടത്തെക്കയിരിക്കണം ലക്‌ഷ്യം.മാര്‍ഗമധ്യേ പൗലോസ്‌ പറയുന്നത് പോലെ മറ്റൊരെശുവിലേക്ക് പോകാനുള്ള വഴികള്‍ കണ്ടു എന്ന് വാരം...അവിടേക്ക് ഒരുപാടു പ്രലോഭനങ്ങള്‍ വന്നു എന്ന് വരാം..."ലക്‌ഷ്യം ശെരിയായ യേശുവിലേക്ക് ജനത്തെ എത്തിക്കുക...."

സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നവ

സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നവര്‍(മത്തായി 23 : 13 )

പരീശന്മാരെയും ശാസ്ത്രിമാരെയും കുറിച്ച് യേശുക്രിസ്തു നടത്തിയ ഒരു പരാമര്‍ശമാണ് , ഇവര്‍ ആരെയും അവിടേക്ക് പ്രവേശിപ്പിക്കാതെ സ്വര്‍ഗ്ഗ രാജ്യം അടച്ചുകളയുന്നവര്‍.
അബ്രഹാമ്യ സന്തതികള്‍ എന്നു അവകാശപ്പെടുന്ന ഇവര്‍ സ്വര്‍ഗാരാജ്യത്തില്‍ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാന്‍ സമ്മതിക്കുന്നതുമില്ല. യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ അയക്കുമ്പോള്‍ അവരോടായി പറഞ്ഞത

് നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് ഘോഷിക്കേണം.സാക്ഷാല്‍ ദൈവരാജ്യം ഏറ്റവും സമീപിച്ചിരിക്കുന്നു.പക്ഷെ ഈ ഭൂമിയില്‍ പരിശുദ്ധാത്മാവിനാല്‍ സ്ഥാപിതമായ ആത്മീക ദൈവരാജ്യത്തില്‍ യേശുവിനെ രക്ഷകാനായി അംഗീകരിക്കുന്നതിലൂടെ ആര്‍ക്കും പ്രവേശനം സാധ്യമാണ്.എന്നാല്‍ ഈ ആത്മീകദൈവരാജ്യത്തിന്റെ തെറ്റായ മറ്റൊരു പതിപ്പ് സാത്താന്‍ സ്ഥാപിച്ചു കഴിഞ്ഞു.അവിടേക്ക് ഇന്ന് ആളുകള്‍ ധാരാളമായി പ്രവഹിക്കുന്നുണ്ട്.അവിടുത്തെ പ്രസംഗവിഷയം മറ്റൊരു സുവിശേഷവും വേറൊരു യേശുവുമാണ്.അവിടേക്ക് പ്രവേശിക്കുന്നതിന് ആര്‍ക്കും വിലക്കില്ല....പക്ഷെ ശെരിയായ ദൈവരാജ്യതിലേക്ക് ജനത്തെ കടത്താതെ
ദുരുപദേശക്കാരായ ഈ പരീശ- ശാസ്ത്രിമാര്‍ തടസം നില്‍ക്കുകയാണ്.യഥാര്‍ത്ഥ ദൈവരാജ്യം അടച്ചുകളഞ്ഞിട്ടു മറ്റൊരു രാജ്യം തുറന്നിട്ട്‌ കൊണ്ട് ജനത്തോടു ഇതിലെ വരൂ.. വരൂ..എന്നവശ്യപ്പെടുന്നു.യേശു, ശിഷ്യന്മാരോട് ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് ഘോഷിക്കാന്‍ ആവശ്യപെടുമ്പോള്‍ ഇന്നത്തെ ഈ പുതിയ ശിഷ്യന്മാര്‍ ഇവിടെ എങ്ങനെ രാജ്യങ്ങളെ കീഴടക്കാം എന്ന ചിന്തയിലാണ്. പരിശുദ്ധാത്മാവിനാല്‍ സ്ഥാപിതമായ സാക്ഷാല്‍ ദൈവരാജ്യതിലേക്ക് കരച്ചിലോടും അനുതാപത്തോടും കൂടിയാണ് പ്രവേശിചിരുന്നതെങ്കില്‍, ഇന്ന് പിശാചു തുറന്നിട്ടിരിക്കുന്ന, ആര്‍ക്കും കയറാവുന്ന ആ വിപരീത രാജ്യത്തിലേക്ക് അനുഗ്രഹങ്ങളുടെ പിന്നാലെ ഉള്ള ഓട്ടമാണ് .വിശാലമായ വഴികള്‍ തുറന്നിട്ടിരിക്കുന്നതിനാല്‍ ഇടുക്ക് വാതിലിലൂടെ വരാന്‍ ആളുകള്‍ കുറയുന്നു. ദൈവരാജ്യം അടച്ചുകളഞ്ഞു ക്രിസ്തുവിങ്കലേക്ക് ജനത്തെ എത്തിക്കാതെ തടയുന്ന നവ പരീശ-ശാസ്ത്രി ശക്തികളെ നാം തിരിച്ചരിയേണം.

Wednesday, September 5, 2012

പിശാചിന്റെ തന്ത്രങ്ങളെ നാം അറിയുക

പിശാചിന്റെ തന്ത്രങ്ങളെ നാം അറിയുക

 

* നമ്മുടെ ബലഹീനതകളും സുരക്ഷിതമല്ലാത്ത മേഘലകളും പിശാചിന് നന്നായിട്ടറിയാം.
* നമുക്ക് വേണ്ടി എത്ര സമയം വേണമെങ്കിലും ചിലവഴിക്കാന്‍ അവന്‍ ഒരുക്കമാണ്
* പ്രാര്‍ഥനക്കും വചനധ്യാനതിനും സമയം കണ്ടെത്താന്‍ കഴിയാതെ നമ്മെ എപ്പോഴും തിരക്കുള്ളവര്‍ ആക്കുക
* നാം പൈശാചിക ഹിതത്തിലേക്ക് എത്തപെടുന്നതുവരെ ക്ഷമയോടെ നമുക്കായി കാത്തിരിക്കാന്‍ അവന്‍ തയാറാണ്.
* ഒരുപാടു തവണ നാം പിശാചിനെ തോല്‍പ്പിച്ച അതേ മേഘലയില്‍ അതേ തന്ത്രവുമായി പിന്നെയും പരീക്ഷിക്കാന്‍ വന്നു എന്ന് വരാം
* പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ യാതൊരു സാധ്യതയും ഇല്ലാത്ത ഇടമാണ് എന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ "അവനെ" കണ്ടു എന്ന് വരാം
* കാര്യ കാരണ സഹിതം വളരെ തെളിവോടും വ്യക്തതയോടും സൈദ്ധാന്തികമായി നമ്മെ അവന്‍ സമീപിക്കുവാന്‍ സാധ്യതയുണ്ട്.
* നാം പ്രതീക്ഷിക്കാത്ത വസ്തുക്കളെ , വസ്തുതകളെ , വ്യക്തികളെ അതിനായി ഉപയൊഗിച്ചു എന്ന് വരാം..
* നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള പരിഹാരമായോ നീണ്ട നാളത്തെ കാതിരിപ്പിനുള്ള മറുപടിയായിട്ടോ നമ്മെ സമീപിച്ചേക്കാം..
* അധികാരത്തിനായോ സ്ഥാനമാനത്തിനായോ ഉന്നത ജീവിതനിലവാരതിനായുള്ള അവസരങ്ങളുമായിട്ടോ ആയിരിക്കാം  അവന്‍ നമ്മെ സമീപിക്കുന്നത്.
* വിശുദ്ധ നഗരത്തില്‍ വച്ചോ ദേവാലയതിനുള്ളില്‍ വച്ചോ നമ്മെ അവന്‍ നേരിട്ടു എന്ന് വരാം.
* ആത്മീയതയുടെ ഉന്നതികളിലെത്തിച്ചു അവിടെ നിന്നും തള്ളി താഴെയിട്ടു എന്ന് വരാം.
* തെറ്റിനെ ശെരിയാക്കിയും ശെരിയെ തെറ്റായും അവതരിപ്പിച്ചു നമ്മെ സമീപിച്ചേക്കാം.
* എല്ലാ ഉയര്‍ച്ചകളും ദൈവത്തില്‍ നിന്നുമാണെന്ന് തെറ്റിദ്ധരിപ്പിക്കും
* സാമ്പത്തികം ധാരാളം നല്‍കി അത് ദൈവാനുഗ്രഹത്തിന്റെ ഭാഗമാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമങ്ങള്‍ തുടരും
* കഷ്ടതയും രോഗവും ദൈവിക ശിക്ഷയാണെന്ന് തെറ്റിദ്ധരിപ്പിക്കും
* ആള്‍ പെരുപ്പവും കെട്ടിട സമുച്ചയങ്ങളുടെ വര്‍ധനവും സഭാ വളര്‍ച്ചയാണ് എന്ന ധാരണ ഉണ്ടാക്കും.
* ദുരുപദേശങ്ങളെ സ്ഥാപിക്കാന്‍ സമൂഹത്തില്‍ അറിയപ്പെടുന്നവരെ അവന്‍ ഉപയോഗിച്ച് എന്ന് വരാം .
* പാപം ഇരിക്കെ തന്നെ വിശുദ്ധന്‍ ആണെന്ന് എപ്പോഴും ഹൃദയത്തില്‍ നമ്മോടു അവന്‍ പറഞ്ഞുകൊണ്ടിരിക്കാം.

Tuesday, January 17, 2012

നിധി ഒളിപ്പിച്ചു വച്ച വയല്‍ വാങ്ങുവാന്‍ അവസരം!!!!!!

നിധി ഒളിപ്പിച്ചു വച്ച വയല്‍ വാങ്ങുവാന്‍ അവസരം!!!!!!


       ഒരു മഹത്തായ നിധി ഒളിപ്പിച്ചു വച്ച വയല്‍ വില്‍ക്കുവാനുണ്ട് എന്നൊരു പരസ്യം മാധ്യമങ്ങളില്‍ പ്രത്യക്ഷമായി എന്നിരിക്കട്ടെ ......എന്തായിരിക്കും ജനങ്ങളുടെ പ്രതികരണം?തങ്ങളുടെ കൈകളിലുള്ള സ്വത്തിനേക്കാള്‍ വിലമതിക്കുന്നതാണ് നിധി ഒളിപ്പിച്ചു വച്ച വയല്‍ എങ്കില്‍ തങ്ങള്‍ക്കുല്ലതെല്ലാം വിറ്റിട്ട് ആ വയല്‍ വാങ്ങും എന്നുള്ളതില്‍ രണ്ടു പക്ഷമില്ല .നിങ്ങളുടെ കൈകളിലുള്ള മുഴു സ്വത്തിനേക്കാള്‍ അല്ല ഈ ലോകത്തിന്റെ മുഴുവന്‍ വിലയേക്കാള്‍ മൂല്യമാട്ടതാണ് ഈ നിധിയോടുകൂടിയ വയല്‍ .എന്നാല്‍ അല്ഭുതമിതാണ് , ഈ വയല്‍ വാങ്ങി ആ നിധി കരസ്ഥമാക്കുവാന്‍   നിങ്ങള്‍ ഒന്നും മുടക്കേണ്ടതില്ല ......തികച്ചും സൗജന്യം!!!!!!!!തികച്ചും സൗജന്യം!!!!!!!!തികച്ചും സൗജന്യം!!!!!!!!നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം , ഈ വയലിന്റെ ഉടമയെ പരിചയപ്പെടുക ......ദൈവരാജ്യം അഥവാ സ്വര്‍ഗരാജ്യം എന്ന വയലില്‍ ഒളിപ്പിക്കപെട്ട നിധി നേടുവാന്‍ ദൈവരാജ്യതിലേക്ക് ഏവര്‍ക്കും പ്രവേശനം സാധ്യമാക്കിയ അവിടുത്തെ രാജധിരാജാവായ യേശുക്രിസ്തുവിനെ അറിയുക ........അവിടുന്ന് തന്റെ യൌവനരക്തം മുഴുവന്‍ ഈ അഖിലലോക ജനത്തിന്റെ പാപത്തിനു വേണ്ടി ചൊരിഞ്ഞു കൊണ്ട് ദൈവരാജ്യതിലേക്ക് ഏവര്‍ക്കും പ്രവേശനം സാധ്യമ്മാകി തീര്‍ത്തു.താങ്കളുടെ ഈ ഭൂമിയിലെ ജീവിതത്തില്‍ ഈ വയല്‍ സ്വന്തമാക്കിയാല്‍ മരണാനന്തരം ഒരു നിത്യജീവന്‍ നിങ്ങള്ക്ക് സമ്മാനമായി ലഭിക്കും.അല്ല , ഈ വായനയിലൂടെ യേശുക്രിസ്തുവിനെ പരിജയപ്പെടാന്‍ അവസരം ലഭിച്ചിട്ടും താങ്കള്‍ യേശുക്രിസ്തുവിന്റെ ദൈവത്വത്തെയും അവിടുത്തെ പാപ പരിഹാരബലിയെയും വിശ്വസിക്കാന്‍  മടിച്ചാല്‍ നിത്യമായി കത്തുന്ന ഒരു നരകത്തിലേക്ക് പോകുവാന്‍ സാധ്യതയുണ്ട്.

യേശുക്രിസ്തുവിലൂടെ അല്ലാതെ മറ്റാരിലൂടെയും  സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധ്യമല്ല ....
യേശുക്രിസ്തുവല്ലാതെ മറ്റൊരു മധ്യസ്ഥനില്ല....
യേശുക്രിസ്തുവല്ലാതെ മറ്റൊരു  രക്ഷകനില്ല .....
അവനിലൂടെ മാത്രം രക്ഷ...അവനിലൂടെ മാത്രം പാപമോചനം.......
 അവനിലൂടെ മാത്രം ദൈവരാജ്യപ്രവേശനം.....
അവനിലൂടെ മാത്രം നിത്യജീവന്റെ ലഭ്യത .......
എല്ലാമെല്ലാം യേശുക്രിസ്തുവിലൂടെ ....
അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.(കൊലൊസ്സ്യര്‍  1 : 14 - 17 )

എങ്ങനെ ഈ വയല്‍ നേടാം?......യേശുക്രിസ്തുവിനെ നിങ്ങളുടെ രക്ഷകാനായും കര്താവുമായും അങ്ങീകരിക്കുന്ന വീണ്ടും ജനനം പ്രാപിക്കുക .....മാനസാന്തരപ്പെടുക .....സ്വർഗ്ഗ രാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുക.(മത്തായി 3 : 2 ) കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു (മർക്കൊസ് 1 : 15 ) അല്ലല്ല മാനസാന്തരപ്പെടാഞ്ഞാല്‍ നിങ്ങള്‍ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.(ലൂക്കോസ് 13 : 5 )
പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.(അപ്പൊസ്തല പ്രവൃത്തികൾ 2 : 38 )
എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു(അപ്പൊ പ്രവൃത്തികൾ 17  : 30  ).

ഈ വയല്‍ സ്വന്തമാക്കാന്‍ ഇനിയും ചുരുക്കം ചില സമയങ്ങള്‍ മാത്രം .......കാരണം ഇതിനുമുന്‍പ് ഈ വയല്‍ വാങ്ങിയവരെ താന്‍ ഒരുക്കിയ വാസസ്ഥലത്തേക്ക് ചേര്‍ത്തുകൊണ്ട് പോകുവാന്‍ അവിടുന്ന് വരാറായി ........അവസരം പാഴാക്കരുതേ ,,,,,,,ഇപ്പോഴാകുന്നു രക്ഷാദിവസം ....ഇപ്പോഴാകുന്നു സുപ്രസാധകാലം .....

ഉബോത്ബലകം: സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി.(മത്തായി 13 : 44 )

Living Stone.......Pr.M. PAULOSE





സാത്താന്‍റെ സഭയെ വളര്‍ത്തുവാനും,`666`ന്‍റെ പ്രചരണത്തിനുമായി സാമ്പത്തീക സഹായം ചെയ്യുന്ന പ്രോക്ടര്‍ ആന്‍റ് ഗാംപിളിന്‍റെ ഉത്പന്നങ്ങളില്‍ പ്രധാനപ്പെട്ട ചിലത് ചുവടെ കുറിക്കുന്നു.



സാത്താന്‍റെ സഭയെ വളര്‍ത്തുവാനും,`666`ന്‍റെ പ്രചരണത്തിനുമായി സാമ്പത്തീക സഹായം ചെയ്യുന്ന പ്രോക്ടര്‍ ആന്‍റ് ഗാംപിളിന്‍റെ ഉത്പന്നങ്ങളില്‍ പ്രധാനപ്പെട്ട ചിലത് ചുവടെ കുറിക്കുന്നു.
      
 Body wash & Soap : -  Camay, Ivory, Noxzema,  Olay, Old Spice,  Safe Guard,  Zest..
        Cosmetics:-     Oil of Olaz,  Ellen Betrix, Clearasil,  Vidal,  Velda,  Cover Girl,  Max Factor...
        Feminine Care:-  Always,  Tempax,  Blendax,  Tempo
       Baby Care:-   Pampers,  Luvs,..
       Hair Care:-   Aussie,  Fekkal,  Head & Shoulders,  Herbal Essence,  Infusium 23,  Pantene...
      Hair Color:-   Clairol..
      Skin care:-   Braun,  Olay,  Gillette Complete Skin Care..
      Prestg Fragrances:-  AnnaSui,  Baldes Sarini,  Boss,  Boss skin,  christino Aguilera,  Dunhil
      Escada,  Giorgio Beverly Hills,  Hugo.  Jean Palou,  Lacoste,  Mexx,  Naomi Campbell, Puma
      Replay,  Tom Tailor......
      Toilet  Care:-   Bounty..
      Deodorant&Antiperspirants:-  Old Spice,  Secret,   Mum, .......
     Super Market:-   Lidl,  Walmarkt,.......
      Medi :-    Wicks,  Hexal,..........
      Wash :-  Ariel,  Lenor,  Dash......
     Others :-   Coca-Cola,  Jonson&Johnson,  McDonald........