Thursday, September 6, 2012

യേശുവിങ്കലേക്ക് ജനത്തെ അടുപ്പിക്കുന്നവര്‍

യേശുവിങ്കലേക്ക് ജനത്തെ അടുപ്പിക്കുന്നവര്‍


 
 കിടക്കയില്‍ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ "ചിലര്‍ " ചുമന്നുകൊണ്ടു യേശുവിന്റെ അടുക്കല്‍ എത്തിക്കുന്നു.കൊണ്ടുവന്നവരുടെ വിശ്വാസം ഹേതുവായി യേശു പക്ഷവാതകാരനോട് ധൈര്യമായിരിക്ക , നിന്റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു എന്ന് പറഞ്ഞു...(മത്തായി 9 : 2 ).ശാരീരികമായി തളര്‍ന്ന ഇവന്റെ മാനസിക ധൈര്യവും നഷ്ട്ടപെട്ടു.മാനസികമായും ശാരീരികമായും തളര്‍ന്ന ചിലരെ ക്രിസ്തുവിങ്കലേക്ക് ചുമക്കേണ്ട ഒരു ദൌത്യം നമ്മില്‍ എല്പ്പിക്കപ്പെട്ടതാണ്.തളര്‍ന്നു കിടക്കുന്ന ഈ മനുഷ്യന്റെ സ്ഥിതിക്ക് ഒരു മാറ്റം വരുത്തുവാന്‍ ഞങ്ങള്‍ കണ്ട യേശുവിനു കഴിയും എന്ന അറിവാണ് ഇവനെ യേശുവിന്റെ അടുക്കല്‍ എത്തിക്കുവാന്‍ ചുമന്നവരെ പ്രേരിപിച്ചത്‌.പ്രാഥമികമായി നാം കണ്ടെത്തിയ യേശുവിനു എന്തെല്ലാം കഴിയും എന്ന് നാം തിരിച്ചറിയണം.അങ്ങനെ വരുമ്പോള്‍ നാം നമ്മുടെ പ്രായോഗിക ജീവിതത്തിന്റെ വഴികളില്‍ കണ്ടുമുട്ടുന്ന പ്രശ്നങ്ങള്‍ , വേദനിക്കുന്ന വ്യക്തികള്‍, അവരെ ഒക്കെ യേശുവിലേക്ക് എത്തിച്ചാല്‍ ഇവരുടെ പ്രശ്നങ്ങള്‍ അവനാല്‍ പരിഹരിക്കപ്പെടുമെന്ന് നാ അറിയും.നാം യേശുവിനെ കുറിച്ച് അല്ലെങ്കില്‍ അവനു ചെയ്യുവാന്‍ കഴിയുന്ന പ്രവര്‍ത്തികളെ കുറിച്ച്  അറിഞ്ഞ അറിവ് മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യപെടെണ്ടതാണ്.താന്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നം യേശുവിനു പരിഹരിപ്പന്‍ കഴിയും എന്ന് ഒരു പക്ഷെ ഈ പക്ഷവാതക്കാരന് അറിവില്ലയിരിക്കാം .കാരണം യേശുവിന്റെ പ്രവര്‍ത്തന സാധ്യതകളെ മനസിലാക്കാന്‍ ഇവന് അവസരം ലഭിച്ചിട്ടുണ്ടാകയില്ല. എന്നാല്‍ അവന്റെ പാപങ്ങള്‍ മോചിക്കുവാനും അവന്റെ രോഗങ്ങള്‍ സൌഖ്യമാക്കുവാനും കഴിയുന്ന യേശുവിനെ കണ്ടെത്തിയ ചിലര്‍ അവനെ ചുമക്കുവാന്‍ തയ്യാറായി ....യേശുവിന്റെ അടുക്കലോളം.....അവന്റെ നിസ്സഹായതയില്‍ നിന്നും യേശുക്രിസ്തുവിന്റെ അനന്ത സാധ്യതകളിലേക്ക് ....ഇതാണ് സുവിശേഷീകരണത്തിന്റെ അടിസ്ഥാനപരമായ മനസിലാക്കല്‍.നാം അറിഞ്ഞ യേശുവിനെ അറിയാന്‍ യാതൊരു സാധ്യതകളും ഇല്ലാത്തവരെ യേശുവിന്റെ അടുക്കല്‍ എത്തിക്കുന്ന ചുമട്ടുകാരന്റെ ജോലിയാണ് യഥാര്‍ത്ഥ സുവിശേഷകന്റെത് .യേശുവിന്റെ അടുക്കല്‍ എത്തുന്നതുവരെ ഈ പക്ഷവാതക്കാരന്‍ ചുമക്കുന്നവരുടെ കൈയ്യില്‍ സുരക്ഷിതനാണ്.അവന്റെ പാപങ്ങള്‍ മോചിക്കപെട്ടിരിക്കുന്നു എന്ന് യേശു വനോട് പറയുന്നത് അവന്‍ കേള്‍ക്കത്തക്ക ദൂരത്തില്‍ അവനെ എത്തികേണ്ടത്‌ ചുമക്കുന്നവരുടെ ദൌത്യമാണ്.യേശു ഇരിക്കുന്ന ഇടത്തെക്കയിരിക്കണം ലക്‌ഷ്യം.മാര്‍ഗമധ്യേ പൗലോസ്‌ പറയുന്നത് പോലെ മറ്റൊരെശുവിലേക്ക് പോകാനുള്ള വഴികള്‍ കണ്ടു എന്ന് വാരം...അവിടേക്ക് ഒരുപാടു പ്രലോഭനങ്ങള്‍ വന്നു എന്ന് വരാം..."ലക്‌ഷ്യം ശെരിയായ യേശുവിലേക്ക് ജനത്തെ എത്തിക്കുക...."

No comments:

Post a Comment