Wednesday, September 5, 2012

പിശാചിന്റെ തന്ത്രങ്ങളെ നാം അറിയുക

പിശാചിന്റെ തന്ത്രങ്ങളെ നാം അറിയുക

 

* നമ്മുടെ ബലഹീനതകളും സുരക്ഷിതമല്ലാത്ത മേഘലകളും പിശാചിന് നന്നായിട്ടറിയാം.
* നമുക്ക് വേണ്ടി എത്ര സമയം വേണമെങ്കിലും ചിലവഴിക്കാന്‍ അവന്‍ ഒരുക്കമാണ്
* പ്രാര്‍ഥനക്കും വചനധ്യാനതിനും സമയം കണ്ടെത്താന്‍ കഴിയാതെ നമ്മെ എപ്പോഴും തിരക്കുള്ളവര്‍ ആക്കുക
* നാം പൈശാചിക ഹിതത്തിലേക്ക് എത്തപെടുന്നതുവരെ ക്ഷമയോടെ നമുക്കായി കാത്തിരിക്കാന്‍ അവന്‍ തയാറാണ്.
* ഒരുപാടു തവണ നാം പിശാചിനെ തോല്‍പ്പിച്ച അതേ മേഘലയില്‍ അതേ തന്ത്രവുമായി പിന്നെയും പരീക്ഷിക്കാന്‍ വന്നു എന്ന് വരാം
* പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ യാതൊരു സാധ്യതയും ഇല്ലാത്ത ഇടമാണ് എന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ "അവനെ" കണ്ടു എന്ന് വരാം
* കാര്യ കാരണ സഹിതം വളരെ തെളിവോടും വ്യക്തതയോടും സൈദ്ധാന്തികമായി നമ്മെ അവന്‍ സമീപിക്കുവാന്‍ സാധ്യതയുണ്ട്.
* നാം പ്രതീക്ഷിക്കാത്ത വസ്തുക്കളെ , വസ്തുതകളെ , വ്യക്തികളെ അതിനായി ഉപയൊഗിച്ചു എന്ന് വരാം..
* നമ്മുടെ ആവശ്യങ്ങള്‍ക്കുള്ള പരിഹാരമായോ നീണ്ട നാളത്തെ കാതിരിപ്പിനുള്ള മറുപടിയായിട്ടോ നമ്മെ സമീപിച്ചേക്കാം..
* അധികാരത്തിനായോ സ്ഥാനമാനത്തിനായോ ഉന്നത ജീവിതനിലവാരതിനായുള്ള അവസരങ്ങളുമായിട്ടോ ആയിരിക്കാം  അവന്‍ നമ്മെ സമീപിക്കുന്നത്.
* വിശുദ്ധ നഗരത്തില്‍ വച്ചോ ദേവാലയതിനുള്ളില്‍ വച്ചോ നമ്മെ അവന്‍ നേരിട്ടു എന്ന് വരാം.
* ആത്മീയതയുടെ ഉന്നതികളിലെത്തിച്ചു അവിടെ നിന്നും തള്ളി താഴെയിട്ടു എന്ന് വരാം.
* തെറ്റിനെ ശെരിയാക്കിയും ശെരിയെ തെറ്റായും അവതരിപ്പിച്ചു നമ്മെ സമീപിച്ചേക്കാം.
* എല്ലാ ഉയര്‍ച്ചകളും ദൈവത്തില്‍ നിന്നുമാണെന്ന് തെറ്റിദ്ധരിപ്പിക്കും
* സാമ്പത്തികം ധാരാളം നല്‍കി അത് ദൈവാനുഗ്രഹത്തിന്റെ ഭാഗമാണെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമങ്ങള്‍ തുടരും
* കഷ്ടതയും രോഗവും ദൈവിക ശിക്ഷയാണെന്ന് തെറ്റിദ്ധരിപ്പിക്കും
* ആള്‍ പെരുപ്പവും കെട്ടിട സമുച്ചയങ്ങളുടെ വര്‍ധനവും സഭാ വളര്‍ച്ചയാണ് എന്ന ധാരണ ഉണ്ടാക്കും.
* ദുരുപദേശങ്ങളെ സ്ഥാപിക്കാന്‍ സമൂഹത്തില്‍ അറിയപ്പെടുന്നവരെ അവന്‍ ഉപയോഗിച്ച് എന്ന് വരാം .
* പാപം ഇരിക്കെ തന്നെ വിശുദ്ധന്‍ ആണെന്ന് എപ്പോഴും ഹൃദയത്തില്‍ നമ്മോടു അവന്‍ പറഞ്ഞുകൊണ്ടിരിക്കാം.

No comments:

Post a Comment