Tuesday, September 6, 2011

Jesus Christ:The Real Socialist.....സമ്പൂര്‍ണ സമത്വം യേശുക്രിസ്തുവിലൂടെ മാത്രം !!!!!!

യേശുക്രിസ്തുവിന്റെ തൊഴിലാളി  വര്‍ഗത്തോടുള്ള സമീപനം വെത്യസ്തമായിരുന്നു.വരേണ്യവര്‍ഗത്തില്‍നിന്നും, പ്രത്യേകിച്ച് യാഥാസ്ഥിതിക തലങ്ങളില്‍ നിന്നും ഉണ്ടായ  കടന്നാക്രമണങ്ങള്‍ അവിടുന്ന് നിര്‍ഭയനായി   നേരിട്ടു.സുദീര്‍ഘമായ ആശയ പോരാട്ടത്തിലൂടെ മുന്നേറ്റത്തിന്റെ പടികള്‍ ചവിട്ടിക്കയറി.തന്നെ അവഗണിച്ചവരോടും പരിഹസിച്ചവരോടും പകരംവീട്ടാതെ ദൈവരാജ്യത്തിന്റെ സ്വഭാവം അവിടുന്ന് വെളിപ്പെടുത്തി.അര്‍ത്ഥരഹിത നീതിശാസ്ത്രത്തിന്റെ തായിവേരുകള്‍ വചനം എന്ന വാളുകൊണ്ട് തന്‍ വെട്ടി മാറ്റി.അധികാരിവര്‍ഗ സര്‍വാധിപത്യത്തിന്റെ കടന്നാക്രമണങ്ങളെ താന്‍ സധൈര്യം നേരിട്ടു.പള്ളികളിലും തെരുകൊണ്‌കളിലും നിന്നുകൊണ്ട് കപടഭക്തിയുടെ മുഖം മൂടികലണിഞ്ഞു കൊണ്ട് ആത്മീയ നേതൃത്വത്തില്‍ കൈ കടത്തുവാന്‍ ശ്രമിച്ച വിഭാഗത്തിനെതിരെ യേശുക്രിസ്തു വിരല്‍ചൂണ്ടി.വിഭാഗീയ ചിന്തകളെ അമര്‍ച്ച ചെയ്തവന്‍,വര്‍ഗ്ഗ    വര്‍ണതിന്റെ,ജാതീയ വ്യവസ്ഥിതികളുടെ നടുച്ചുവര്‍ ഇടിച്ചുകളഞ്ഞു.മേലാള വര്‍ഗ്ഗത്തിന്റെ ധനപ്രമത്തതയെ വകവെച്ചില്ല.

അവശന്മാരോടും ആര്‍ത്തരോടും അവഗണിക്കപ്പെടുന്നവരോടും എന്നും ഒരു പ്രത്യേക ചായ്‌വ് വെച്ചുപുലര്‍ത്തിയിട്ടുള്ള സവിശേഷമായ വ്യക്തിത്വത്തിനുടമയാണദ്ദേഹം. കയ്യില്‍ കാരിരുംബുമായി കഴുത്തരുക്കാന് അടുത്തുവരുന്നവനെയും സ്നേഹിതാ...എന്ന് വിളിക്കാന്‍ ധൈര്യം കാട്ടിയവന്‍ ...ഉള്ളവന്റെയും ഇല്ലാത്തവന്റെയും ഇടയിലെ ഉച്ചനീചത്വങ്ങളെക്കുറിച്ച് അദ്ദേഹം  പ്രതികരിച്ചു. പണക്കാരാല്‍ ചൂഷണം ചെയ്യപ്പെടുന്ന പതിതവര്‍ഗത്തിന്റെ ധര്‍മസങ്കടങ്ങളിലേക്കും യാതനകളിലേക്കും വിരല്‍ ചൂണ്ടി.

മാര്‍ക്സിന്റെ സമത്വ വാദം ചരിത്രത്തിന്റെ ചവട്ടുകൊട്ടകുള്ളിലേക്ക് വലിച്ചെറിയപ്പെട്ടു.സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ സംരക്ഷണത്തിനായി മെനഞ്ഞെടുത്ത ഈ സാങ്കല്പിക സമത്വ വാദത്തിന്റെ ശവസംസ്കാരവും കഴിഞ്ഞു.ഇവിടെയാണ്‌ കാലാതീതനായ ക്രിസ്തുവിന്റെ സമ്പൂര്‍ണ സമത്വവാദത്തിന്റെ പ്രസക്തി.പ്രമാണിമാരുടെ യാതൊരു പ്രീണന നയത്തിനും അവിടുന്ന് വശംവദനായില്ല .
കാലംമാറി, പ്രശ്‌നങ്ങള്‍ മാറി, ഭാഷമാറി, എങ്കിലും ക്രിസ്തുവിന്റെ സമത്വഭാവത്തിനു മാറ്റം ഇല്ലവേ ഇല്ല .....
സമ്പൂര്‍ണ സമത്വം യേശുക്രിസ്തുവിലൂടെ മാത്രം !!!!!!

No comments:

Post a Comment