Tuesday, January 17, 2012

നിധി ഒളിപ്പിച്ചു വച്ച വയല്‍ വാങ്ങുവാന്‍ അവസരം!!!!!!

നിധി ഒളിപ്പിച്ചു വച്ച വയല്‍ വാങ്ങുവാന്‍ അവസരം!!!!!!


       ഒരു മഹത്തായ നിധി ഒളിപ്പിച്ചു വച്ച വയല്‍ വില്‍ക്കുവാനുണ്ട് എന്നൊരു പരസ്യം മാധ്യമങ്ങളില്‍ പ്രത്യക്ഷമായി എന്നിരിക്കട്ടെ ......എന്തായിരിക്കും ജനങ്ങളുടെ പ്രതികരണം?തങ്ങളുടെ കൈകളിലുള്ള സ്വത്തിനേക്കാള്‍ വിലമതിക്കുന്നതാണ് നിധി ഒളിപ്പിച്ചു വച്ച വയല്‍ എങ്കില്‍ തങ്ങള്‍ക്കുല്ലതെല്ലാം വിറ്റിട്ട് ആ വയല്‍ വാങ്ങും എന്നുള്ളതില്‍ രണ്ടു പക്ഷമില്ല .നിങ്ങളുടെ കൈകളിലുള്ള മുഴു സ്വത്തിനേക്കാള്‍ അല്ല ഈ ലോകത്തിന്റെ മുഴുവന്‍ വിലയേക്കാള്‍ മൂല്യമാട്ടതാണ് ഈ നിധിയോടുകൂടിയ വയല്‍ .എന്നാല്‍ അല്ഭുതമിതാണ് , ഈ വയല്‍ വാങ്ങി ആ നിധി കരസ്ഥമാക്കുവാന്‍   നിങ്ങള്‍ ഒന്നും മുടക്കേണ്ടതില്ല ......തികച്ചും സൗജന്യം!!!!!!!!തികച്ചും സൗജന്യം!!!!!!!!തികച്ചും സൗജന്യം!!!!!!!!നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം , ഈ വയലിന്റെ ഉടമയെ പരിചയപ്പെടുക ......ദൈവരാജ്യം അഥവാ സ്വര്‍ഗരാജ്യം എന്ന വയലില്‍ ഒളിപ്പിക്കപെട്ട നിധി നേടുവാന്‍ ദൈവരാജ്യതിലേക്ക് ഏവര്‍ക്കും പ്രവേശനം സാധ്യമാക്കിയ അവിടുത്തെ രാജധിരാജാവായ യേശുക്രിസ്തുവിനെ അറിയുക ........അവിടുന്ന് തന്റെ യൌവനരക്തം മുഴുവന്‍ ഈ അഖിലലോക ജനത്തിന്റെ പാപത്തിനു വേണ്ടി ചൊരിഞ്ഞു കൊണ്ട് ദൈവരാജ്യതിലേക്ക് ഏവര്‍ക്കും പ്രവേശനം സാധ്യമ്മാകി തീര്‍ത്തു.താങ്കളുടെ ഈ ഭൂമിയിലെ ജീവിതത്തില്‍ ഈ വയല്‍ സ്വന്തമാക്കിയാല്‍ മരണാനന്തരം ഒരു നിത്യജീവന്‍ നിങ്ങള്ക്ക് സമ്മാനമായി ലഭിക്കും.അല്ല , ഈ വായനയിലൂടെ യേശുക്രിസ്തുവിനെ പരിജയപ്പെടാന്‍ അവസരം ലഭിച്ചിട്ടും താങ്കള്‍ യേശുക്രിസ്തുവിന്റെ ദൈവത്വത്തെയും അവിടുത്തെ പാപ പരിഹാരബലിയെയും വിശ്വസിക്കാന്‍  മടിച്ചാല്‍ നിത്യമായി കത്തുന്ന ഒരു നരകത്തിലേക്ക് പോകുവാന്‍ സാധ്യതയുണ്ട്.

യേശുക്രിസ്തുവിലൂടെ അല്ലാതെ മറ്റാരിലൂടെയും  സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധ്യമല്ല ....
യേശുക്രിസ്തുവല്ലാതെ മറ്റൊരു മധ്യസ്ഥനില്ല....
യേശുക്രിസ്തുവല്ലാതെ മറ്റൊരു  രക്ഷകനില്ല .....
അവനിലൂടെ മാത്രം രക്ഷ...അവനിലൂടെ മാത്രം പാപമോചനം.......
 അവനിലൂടെ മാത്രം ദൈവരാജ്യപ്രവേശനം.....
അവനിലൂടെ മാത്രം നിത്യജീവന്റെ ലഭ്യത .......
എല്ലാമെല്ലാം യേശുക്രിസ്തുവിലൂടെ ....
അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.(കൊലൊസ്സ്യര്‍  1 : 14 - 17 )

എങ്ങനെ ഈ വയല്‍ നേടാം?......യേശുക്രിസ്തുവിനെ നിങ്ങളുടെ രക്ഷകാനായും കര്താവുമായും അങ്ങീകരിക്കുന്ന വീണ്ടും ജനനം പ്രാപിക്കുക .....മാനസാന്തരപ്പെടുക .....സ്വർഗ്ഗ രാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുക.(മത്തായി 3 : 2 ) കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” എന്നു പറഞ്ഞു (മർക്കൊസ് 1 : 15 ) അല്ലല്ല മാനസാന്തരപ്പെടാഞ്ഞാല്‍ നിങ്ങള്‍ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.(ലൂക്കോസ് 13 : 5 )
പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.(അപ്പൊസ്തല പ്രവൃത്തികൾ 2 : 38 )
എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു(അപ്പൊ പ്രവൃത്തികൾ 17  : 30  ).

ഈ വയല്‍ സ്വന്തമാക്കാന്‍ ഇനിയും ചുരുക്കം ചില സമയങ്ങള്‍ മാത്രം .......കാരണം ഇതിനുമുന്‍പ് ഈ വയല്‍ വാങ്ങിയവരെ താന്‍ ഒരുക്കിയ വാസസ്ഥലത്തേക്ക് ചേര്‍ത്തുകൊണ്ട് പോകുവാന്‍ അവിടുന്ന് വരാറായി ........അവസരം പാഴാക്കരുതേ ,,,,,,,ഇപ്പോഴാകുന്നു രക്ഷാദിവസം ....ഇപ്പോഴാകുന്നു സുപ്രസാധകാലം .....

ഉബോത്ബലകം: സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി.(മത്തായി 13 : 44 )

2 comments:

  1. യേശുവിലൂടെ അല്ലാതെ ദൈവത്തിലേക്ക് നേരിട്ടെത്താൻ യാതൊരു വഴിയും ഇല്ലേ??

    അപ്പോ ദൈവം എല്ലാം അറിയുന്നവർ കേൾക്കുന്നവൻ, കാണുന്നവൻ എന്നൊക്കെ പറയുന്നത് ശരിയല്ലേ?? ശരിയാണെങ്കിൽ എന്തു കൊണ്ട് ദൈവത്തിലേക്ക് നേരിട്ട് ആരാധനകൾ ആയിക്കൂടാ?? മധ്യസ്ഥന്റെ ആവശ്യം എന്ത്?? ദൈവം പറഞ്ഞുവൊ മധ്യസ്ഥരില്ലാതെ ഞാനൊന്നും കേൾക്കില്ല എന്ന്??

    ചുമ്മാ അറിഞ്ഞു വെക്കാനാ....

    ReplyDelete
  2. Jesus is the only person who had said, "I am the way and the truth and the life. No one comes to the Father except through me" John 14:6. If someone has said the same, let me know...

    ReplyDelete