നിയോഗ നിരവ്വഹന്നത്തിനായി ഒരുവന് ദൈവിക തിരഞ്ഞെടുപ്പിലേക്ക് ആകര്ഷിക്കപെടുമ്പോള് അധികാരത്തോടുകൂടിയ നിയോഗം ആയിരിക്കും അവനില്‍ എല്പ്പിക്കപെടുന്നത്.അധികാരം ദൌത്യനിര്വഹന്നതിന്റെ അഭിവാജ്യ ഘടകമാണ്.വസ്തുതകളുടെ സുഗമായ നടത്തിപ്പിനായി കാര്യങ്ങളെ നിയന്ത്രിക്കുവാന്‍ മേല്‍തലങ്ങളില്‍ നിന്നും കീഴ്തലങ്ങളിലേക്ക് വ്യവഹരിക്കപ്പെടുന്ന ശക്തിയാണ് അധികാരം.സാഹചര്യങ്ങളെ നിയന്ത്രിക്കുകയും എതിര്‍പ്പുകളെ കീഴ്പ്പെടുത്തുകയും ചെയ്യപ്പെടുന്നതാണിത്.ലഭിക്കപെട്ട പദവിയുടെ നിലനിപ്പ് ഉപയോഗിക്കപെടുന്ന അധികാരത്തിലധിഷ്ടിതമാണ്.എപ്പോള്‍ വരെ അധികാരധിഷ്ടിതമായ നിയോഗത്തിലേക്ക് കടക്കാന്‍ കഴിയാതിരിക്കുമോ അപ്പോള്‍ വരെ "നിയോഗം" ഒരു ഭാഷ പ്രയോഗം മാത്രമായിരിക്കും. നിയോഗം എന്ന ദൈവികപദവിയുടെ വിധി നിര്‍ണ്ണയിക്കുന്നത് അധികാരം എന്നാ ദൈവശക്തി പ്രയോഗിക്കപെടുമ്പോള് മാത്രമായിരിക്കും.നിയന്ത്രിക്കുവാനുള്ള അധികാരവും കീഴ്പ്പെടുത്തുവാനുള്ള അധികാരവും എന്നിങ്ങനെ രണ്ടു അധികാര തലങ്ങള്‍ ആണ് ദൈവിക നിയോഗതിനുള്ളില് ഉള്ളത്.നിയോഗനിര്വ്വഹനതിനു വേണ്ടിയുള്ള വസ്തുക്കള്‍ ,വ്യക്തികള്‍,സാഹചര്യങ്ങള്‍ എന്നിവയെ ദൈവത്തിന്റെ ഇഷ്ടം മനസില്ലക്കി അതിന്റെ ലക്ഷ്യത്തില്‍ എത്തപ്പെടുന്നതുവരെ അതിനെ നിയന്ത്രിക്കുക എന്നതാണ് നിയന്ത്രണ തലത്തിന്റെ ധര്‍മ്മം.എന്നാല്‍ ദൈവിക നിയോഗത്തിന് വിരോധമായി ഉയരുന്ന വെല്ലുവിളികളെ ലഭിക്കപ്പെട്ട ദൈവിക അധികാരത്തില്‍ കീഴ്പ്പെടുത്തുക എന്നതാണ് രണ്ടാം തലത്തിന്റെ ധര്‍മ്മം.ഒരു പോരാട്ടത്തിലൂടെ അല്ലാതെ ദൈവിക ലക്ഷ്യം നേടുക അസാധ്യമാണ്.പക്ഷെ ഈ പോരാട്ടം ജഡരക്തങ്ങളോട് അല്ലതാനും.
"നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ" എന്ന് പൌലോസ് ഒര്മിപ്പിക്കുംപോല് ഈ അധികാരത്തിന്റെ പോരാട്ട തലം വ്യെക്തമാണ്. പട വെട്ടുവാനുള്ള ദൈവിക അധികാരം ദൈവിക നിയോഗത്തിന്റെ പ്രഥമ ലക്ഷണം ആണ്.ദൈവം നമ്മോടു കൂടെ ഉണ്ട് എന്നതാണ് ദൈവിക അധികാരത്തിന്റെ ഉറപ്പു.എല്ലാ സാഹചര്യങ്ങളും പ്രതികൂലമായിരിക്കുംപോല് അതിന്റെ നടുവില്‍ "അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു " എന്നുള്ള ഉറപ്പിക്കുന്ന ശബ്ദമാണ് നിയോഗിയെ നിലനിര്‍ത്തുന്നത്.മിദ്യാന്യരുടെ പീഡനം യിസ്രായേല്‍ മക്കള്‍ക്കുനേരെ കൊടുമ്പിരി കൊണ്ടിരിക്കുന്ന ആ കാലഘട്ടത്തില്‍ അവരുടെ നിലവിളി ദൈവത്തിങ്കലേക്കു ഉയര്‍ന്നപ്പോള്‍ ദൈവം ഒരുവന് നിയോഗം നല്കി. "അനന്തരം യഹോവയുടെ ഒരു ദൂതൻ വന്നു ഒഫ്രയിൽ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിൻ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോൻ കോതമ്പു മിദ്യാന്യരുടെ കയ്യിൽ പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു.യഹോവയുടെ ദൂതൻ അവന്നു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു അവനോടു പറഞ്ഞു."പരാക്രമശാലിയേ എന്ന് സംബോധന ചെയ്തു ഈ ബലത്തോടെ പോകാന്‍ ആവശ്യപ്പെടുമ്പോള്‍ അത് ദൈവത്തിന്റെ നിയോഗം നല്കല് അല്ലാതെ മറ്റെന്താണ്.
യഹോവ നിന്നോട് കൂടെ ഉണ്ട് എന്നാ പ്രസ്താവനയിലൂടെ ഈ അധികാരം പകരപ്പെടുന്നത് ഉയരത്തില്‍ നിന്നും ആണെന്നുള്ളത് വ്യെക്ത്തമാണ്.നിയോഗം ഉയരത്തില്‍ നിന്നും ആയതിനാല്‍ അധികാരവും ഉയരത്തില്‍ നിന്ന് തന്നെ ആയിരിക്കും.അതുകൊണ്ടുതന്നെ ഈ അധികാരം ദൈവികമായിരിക്കും. ദൈവദത്തമായിരിക്കുന്ന അധികാരം ക്രീയാത്മകമായിരിക്കും.നിയോഗനിര്വ്വഹന്നത്തിനുവേണ്ടിയുള്ള ക്രീയത്മകത.കുറെ ഏറെ പ്രവര്‍ത്തികള്‍ കൂടിച്ചേരുമ്പോള്‍ ആണ് നിയോഗം നിര്‍വ്വഹിക്കപ്പെടുന്നത്.ഈ വെത്യസ്ത പ്രവര്‍ത്തികളെ പ്രായോഗിക തലത്തില്‍ എത്തിക്കുവാനാണ് ദൈവം നിയോഗത്തോടൊപ്പം അധികാരം നല്‍കുന്നത്. അഖിലലോക പാപനിവാരനത്തിനു പിതാവായ ദൈവത്തില്‍ നിന്നും നിയോഗം ലഭിക്കപെട്ടവന് ആയിരുന്നു യേശുക്രിസ്തു.ഈ നിയോഗം നല്കി പിതാവായ ദൈവം തന്റെ പുത്രനെ ഈ ഭൂമിയിലേക്ക് അയക്കുമ്പോള്‍ ആ മഹാനിയോഗത്തോടൊപ്പം അധികാരവും നല്‍കിയാണ് അയച്ചത്.ഈ അധികാരത്തോടെ നിയോഗം ലഭിച്ചവന് സംസാരിച്ചപ്പോള്‍ ന്യായപ്രമാണത്തിന്റെ അക്ഷരങ്ങള്‍ ഭൌതിക തലത്തില്‍ കുത്തിനിറച്ചു വാതോരാതെ ഉരുവിടുന്ന പരീശന്മാരെ പ്രകോപിത പര്‍വ്വതത്തിന്റെ കൊടുമുടിയില്‍ നിര്‍ത്തി.അവിടത്തെ ഉപദേശങ്ങളും പ്രവര്‍ത്തികളും ഇഷ്ട്ടപെടാതിരുന്ന പരീശ ശാസ്ത്രിവൃന്ദം നിയോഗം ലഭിക്കപെട്ടവന്റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങി.എപ്പോഴും ദൈവിക അധികാരങ്ങളോടു ലോകത്തിനു ചോദിക്കുവാന്‍ നിരവധി ചോദ്യങ്ങള്‍ കാണും.നിയോഗം ലഭിച്ചവന്റെ അധികാരം ചോദ്യം ചെയ്യപ്പെടുമ്പോള്‍ ദൈവം നമ്മോടു പറയും ഈ അധികാരം എല്പ്പിച്ചവാന് ഞാനാണ്.കാരണം എപ്പോഴും ദൈവികതയോടും ദൈവിക അധികാരത്തോടും വെല്ലുവിളികളും ആക്ഷേപങ്ങളും ഉയര്‍ന്നിട്ടുണ്ട്.സുഗമമായ പാതയിലുടെ ദൈവിക അധികാരത്തിന്റെ പ്രവര്‍ത്തികള്‍ നടക്കുന്നുടെങ്കില്‍ നാം സംശയിക്കേണ്ടിയിരിക്കുന്നു.വെല്ലുവിളികളുമായി നില്ക്കുന്ന ശത്രുവിന്റെ മുന്പില് ആണ് ദൈവിക അധികാരത്തിന്റെ വ്യെക്തത തെളിവായിവരുന്നത്.യേശുക്രിസ്തുവിന്റെ അധികാരത്തെ പല പ്രാവശ്യം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.നീ എന്ത് അധികാരം കൊണ്ട് ഇത് ചെയ്യുന്നു, എവിടെ നിന്നാണ് നിനക്ക് ഈ അധികാരം ലഭിച്ചത് എന്നിത്യാദി ചോദ്യങ്ങള്‍ അവനെതിരെ ഉയര്‍ന്നു.അപ്പോളെല്ലാം തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ഈ അധികാരം പിതാവ് തനിക്കു തന്റെ നിയോഗത്തിനായി നല്കിയതാനെന്നുള്ള തിരിച്ചറിവ് അവനില്‍ പ്രകടമായിരുന്നു.എല്പ്പിക്കപെട്ട അധികാരത്തെ തിരിച്ചറിയുക എന്നുള്ളതാണ് നിയോഗ നിര്‍വ്വഹനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവന്റെ പ്രാഥമിക ധര്‍മ്മം. തിരിച്ചരിയപ്പെടാന്‍ കഴിയാത്ത നിയോഗത്തിനുള്ളിലെ അധികാരം പലപ്പോഴും പ്രതിസന്ധികളില്‍ നമ്മെ ധര്‍മ്മസങ്കടത്തില്‍ ആക്കും.വാദമുഖങ്ങള്‍ ഉയര്‍ത്തുന്ന എതിര്‍പക്ഷത്തിന്റെ അക്ഷേപങ്ങളില്‍ സംയമനസമീപനം സ്വീകരിക്കണമെങ്കില്‍ ഈ തിരിച്ചറിവ് അനിവാര്യമാണ്.വ്യെക്ത്തിതാല്പ്പര്യ സംരക്ഷണത്തിനായി ഈ അധികാരത്തെ ദുര്‍വിനയോഗം ചെയ്യാനും അനുമതി ഇല്ല.
രണ്ടു പ്രധാന അധികാരങ്ങള്‍ ആണ് ഈ നിയോഗാനുബന്ധിത അധികാരത്തിനു വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്.ഒന്ന് ഇരുട്ടിന്റെ അധികാരം മറ്റൊന്ന് ന്യായപ്രമാണത്തിന്റെ അധികാരം.ഇരുട്ടിന്റെ അധികാരം സാത്താന്യമാണെങ്കില് ന്യായപ്രമാണത്തിന്റെ അധികാരം തെറ്റായി വ്യാഖ്യാനിക്കപെടുന്ന ആത്മീയതയാണ്.രണ്ടിനാലും ഉല്പാതിപ്പിക്കപെടുന്ന അപകടകരമായ ഉല്പ്പന്നത്തിലെ വിഷം ആനുപാതികമാണ്.ഇരുട്ടിന്റെ അധികാരം നമ്മുടെ പാരമ്പര്യ ദൈവശാസ്ത്ര ചിന്തകള്‍ക്ക് എതിരായും ന്യായപ്രമാനത്തിന്റെത് നമ്മുടെ പിന്തുടര്ച്ചകളെ അനുകൂലിക്കുന്നതായും പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ഉളവാക്കുന്ന ഫലം രണ്ടിലും തുല്യമായിരിക്കും.ഇരുട്ടിന്റെ അധികാരത്തോട് പോരാട്ടവീര്യം കൂട്ടുമ്പോള്‍ (കാരണം അത് സാത്താന്യമാണല്ലോ )ന്യായപ്രമാനത്തിന്റെതിനോട് അല്‍പ്പം മൃദുസമീപനം നാം സ്വീകരിക്കാറുണ്ട്(കാരണം ന്യായപ്രമാണം നമ്മുടേ പാരമ്പര്യത്തിന്റെ ഭാഗമാണല്ലോ).നിയോഗം ലഭിച്ചവനില്‍ പകരപ്പെട്ടിരിക്കുന്ന അധികാരം ഈ രണ്ടു അധികാരങ്ങളോടും എപ്പോഴും ഒരു പോരാട്ടത്തില്‍ ആയിരിക്കും.ഇരുട്ടും വെളിച്ചവും തമ്മിലുള്ള പോരാട്ടം എന്ന് ഇതിനെ വിളിക്കാം.ഇങ്ങനെ ഉള്ള ഈ പോരാട്ടത്തില്‍ ദൈവിക അധികാരം എതിര്‍പക്ഷത്തുള്ള ഈ അധികാരങ്ങളെ കീഴ്പ്പെടുത്തുമ്പോള് ആണ് നിയോഗം നിര്‍വഹിക്കപ്പെടുന്നത്.ചുരുക്കത്തില്‍ നിയോഗനിര്വ്വഹാന്നത്തിന്റെ എല്ലാ തലങ്ങളിലും ഒരു അദൃശ്യ പോരാട്ടം പ്രകടമാണ്. പിതാവില്‍ നിന്നും നിയോഗത്തിന്റെ അധികാരം പ്രാപിച്ച പുത്രനായ ക്രിസ്തു താന്‍ പ്രാപിച്ച അധികാരം നിയോഗിക്കപെട്ട തന്റെ ശിഷ്യന്മാരിലേക്ക് പകരുന്നു."പാമ്പുകളെയും തേളുകളെയും ശത്രുവിന്റേ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല."ശത്രുവിന്റെ സകലബലത്തെയും കീഴ്പ്പെടുത്തുവാന്‍ ശരിയായ നിയോഗം പ്രാപിച്ചവന് പ്രാപ്തനായിരിക്കും.
ഇനി ഈ അധികാരത്തെ ക്രിയാത്മകമാക്കുന്നത് അതിനുള്ളിലെ ശക്തി ആണ്.അതും ദൈവശക്തി.ഈ ശക്തി പ്രയോഗിക്കപ്പെടുമ്പോള്‍ അധികാരം ചലനാത്മകമാകും. ചലനാത്മകമാകുന്ന അധികാരം ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കും.അതിനെ നമുക്ക് അത്ഭുതമെന്നോ അസാധാരണത്വം എന്നോ ഒക്കെ വിളിക്കാം.അപ്പോള്‍ അത്ഭുതങ്ങള്‍ സൃഷ്ട്ടിക്കപെടുന്നത് എല്പ്പിക്കപെട്ട നിയോഗത്തിനുള്ളിലെ അധികാരത്തെ സ്ഥാപിക്കുവാന്‍ വേണ്ടി ആയിരിക്കും.അതല്ലാതെ നിയോഗിക്കപെട്ടവനെ ഉയര്ത്താനുള്ളതല്ല അത്ഭുതങ്ങള്‍.ഈ അത്ഭുതങ്ങളും അടയാളങ്ങലുമൊക്കെ നിയോഗലക്ഷ്യത്തിന്റെ ഭാഗങ്ങള്‍ മാത്രമാണ്.
ഉപോദ്ബലകം: അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു
(മാര്‍ക്കോസ് 6:7)

No comments:
Post a Comment