ക്രിസ്തുവിന്റെ ആറാം തിരുമുറിവ് -
ദൈവ പുത്രനെ ചവുട്ടി കളയുന്ന പി.എം.ആന്റണി
"ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ"(എബ്രായര്‍ 10 : 29 )
തികച്ചും നീചമായി യേശുക്രിസ്തുവിനെയും അവന്റെ ദൈവത്വത്തെയും ചിത്രികരിച്ചു ലോകത്തിന്റെ കയ്യടി നേടാന്‍ ശ്രമിച്ചു പരാജയപെട്ട ഒരു ദൈവവിരോധി ആയിരുന്നു പി.എം . ആന്റണി.തന്റെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിലൂടെ മാനവജാതിയുടെ പാപത്തിന്റെ പരിഹാരത്തിനായ ഈ ഭൂമിയില്‍ മനുഷ്യനായി അവതരിച്ച ശ്രീ യേശുവിനെ വളരെ മോശമായി അവതരിപ്പിക്കുകയായിരുന്നു.റോമന്‍ സാമ്രാജ്യത്തിന്റെ പിടിയില്‍ കഴിഞ്ഞിരുന്ന ജനത്തെ രക്ഷിക്കാന്‍ വേണ്ടി ജനങ്ങള്‍ക്കൊപ്പം നിന്നില്ല എന്നും സാമ്രാജ്യ ശക്തികളുടെ കൂട്ടുപിടിച്ച് ജനത്തിന് എതിരായി പ്രവര്‍ത്തിക്കുകയായിരുന്നു എന്നും വരുതിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ ആയിരുന്നു തന്റെ നാടകത്തിലുടനീളം.
പി.എം . ആന്റണിയുടെ പ്രസ്താവന ശ്രദ്ധിക്കു.
"യേശു ഒരുഘട്ടത്തിലും ജനങ്ങള്‍ക്കൊപ്പം ചേരുന്നില്ല. റോമന്‍ അധിനിവേശത്തില്‍ നിന്ന് മോചിതരാകാന്‍ ജനങ്ങള്‍ പോരാടുമ്പോള്‍ യേശു അവര്‍ക്കൊപ്പം ചേരുന്നില്ല. മനസുമുഴുവന്‍ മറുപക്ഷത്താണ്.റോമന്‍ അധിനിവേശത്തിനെതിരെ ചെറുവിരല്‍ അയാള്‍ അനക്കിയതിന് തെളിവില്ല. മാത്രമല്ല ഭരണകൂടത്തിനെതിരെ ഒന്നും പ്രവര്‍ത്തിക്കുന്നില്ല.
പിലാത്തോസിന്റെ കൈകഴുകല്‍ തന്നെ അത്ഥഗര്‍ഭമാണ്. തങ്ങള്‍ക്കൊപ്പം നിന്നതുകൊണ്ടാണ് പിലോത്തോസ് യേശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. യേശു ഭരണകൂട ദൃഷ്ടിയില്‍ കുറ്റക്കാരനല്ല. അവസാന ഘട്ടത്തില്‍ യേശുവിനെ രക്ഷപെടുത്താനായി തടവറയിലുളള ബറാബാസിനെ വിട്ടുകൊടുക്കാമെന്നു പറഞ്ഞിട്ടും ജനങ്ങള്‍ സമ്മതിക്കുന്നില്ല.യേശുവിനും മുമ്പും പിമ്പുമായി ചരിത്രത്തെ വേര്‍തിരിക്കാം. ബൈബിളില്‍ പറയുന്ന ഒരു കാര്യമുണ്ട്. ഒരുഘട്ടത്തില്‍ ജനങ്ങള്‍ റോമക്കാര്‍ക്ക് നികുതി കൊടുക്കുന്നില്ലെന്ന് തീരുമാനിക്കുന്നു. യേശു നിശബ്ദനാണ് ഈ സമയത്ത്. അപ്പോള്‍ അവര്‍ ചോദിക്കുന്നു: ”ഞങ്ങള്‍ നികുതി കൊടുക്കുന്നില്ല, എന്തു പറയുന്നു നീ? ”.കുറേ നേരം നിശബ്ദനായിരുന്നു യേശു. എന്നിട്ട് നാണയമെടുത്ത് കാണിച്ച് പറയുന്നു. ‘ദൈവത്തിനുളളത് ദൈവത്തിനും സീസറിനുളളത് സീസറിനും കൊടുക്കുക’. ഈ അഴകുഴമ്പന്‍ മറുപടിയിലൂടെ യേശു യഥാര്‍ത്ഥത്തില്‍ സേവിക്കുന്നത് റോമന്‍ പക്ഷത്തെയാണ്. നികുതി കൊടുക്കുന്നില്ലെന്ന ഉറച്ച മറുപടിയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. ജനവും അവരുടെ സംഘടിത മുന്നേറ്റവും അങ്ങനെ ഒരു ഉത്തരം ആവശ്യപ്പെടുന്നുണ്ട്. ഓരോ വസ്തുതകളും ചികഞ്ഞു പരിശോധിച്ചാല്‍ നമ്മുടെ ഈ വിധത്തിലുളള ധാരണ ശക്തമാകും"
കേരളം മുഴുവന്‍ നാടകത്തിന്റെ പരസ്യത്തിനായി എഴുതിയുണ്ടാക്കിയ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും ദൈവപുത്രനെ പരിഹസിക്കാനുള്ള ഈ മനുഷ്യന്റെ ഗൂടതന്ത്രം .
''ദൈവ പുത്രനല്ലാത്ത യേശു
ഒറ്റുകാരനല്ലാത്ത ജൂദാസ്
വേശ്യയല്ലാത്ത മറിയം
കൊളളക്കാരനല്ലാത്ത ബറാബാസ്'' എന്നായിരുന്നു നാടകത്തെക്കുറിച്ചുളള പരസ്യവാചകം.
വേശ്യയല്ലാത്ത മറിയം
കൊളളക്കാരനല്ലാത്ത ബറാബാസ്'' എന്നായിരുന്നു നാടകത്തെക്കുറിച്ചുളള പരസ്യവാചകം.
കസാന്‍ദ്‌സാക്കിസിന്റെ 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം'എന്ന കൃതിയെ അടിസ്ഥാനമാക്കിയായിരുന്നു ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകത്തിന്റെ രചന.ക്രിസ്തുവിനെ അവഹേളിച്ച മറ്റൊരു മനുഷ്യനായിരുന്നു കസാന്‍ദ്‌സാക്കിസ്.
ദൈവപുത്രനെ ചവിട്ടികളഞ്ഞ, തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിച്ച, കൃപയുടെ ആത്മാവിനെ നിന്ദിച്ച, നരകത്തില്‍ ഇരിപ്പിടം തരപ്പെടുത്തിയ കസാന്‍ദ്‌സാക്കിസെ , പി.എം . ആന്റണിയെ ,നിങ്ങളോട് ഒരു ചോദ്യം - അന്ത്യ ന്യായവിധിയില്‍ നിങ്ങള്‍ നിന്ദിച്ച ക്രിസ്തുവിന്റെ മുന്‍പില്‍ നില്‍ക്കുപോള്‍ എന്തായിരിക്കും മറുപടി ?????
മനുഷ്യന്റെ കയ്യടി നേടാന്‍ ഒറ്റികൊടുക്കാന്‍ കണ്ടത് ക്രിസ്തുവിനെയോ?
വിപ്ലവം സ്ഥാപിക്കാന്‍ ബലിയാടാക്കിയത് ക്രിസ്തുവിനെയോ?
മതത്തിനും രാഷ്ട്രത്തിനും എതിരെ നില്‍ക്കുന്നവന്‍ ആണെന്ന് വിളിച്ചുപറയാന്‍ ഉപയോഗിച്ചത് ക്രിസ്തുവിനെയോ?
യേശുക്രിസ്തുവിന്റെ ദൈവത്വത്തെ അവഹെളിച്ചുകൊണ്ട് എന്ത് നേടി? കത്തുന്ന ഒരു നരകമല്ലാതെ മറ്റെന്തു?
താങ്കള്‍ക്ക് തെറ്റുപറ്റി .....അന്ത്യ നായവിധിയില്‍ കണക്കു പറഞ്ഞു കാര്യം തീര്‍ക്കുന്ന നാളില്‍ - ക്രിസ്തുയേശുവിനെ നിഷേധിച്ചപ്പോള്‍ കൂടെ നിന്ന് കയ്യടിച്ച ഒരാളും അന്ന് കാണില്ല....താങ്കള്‍ മാത്രം...അന്ന് കണക്കു പറഞ്ഞെ തീരു..............
യേശുക്രിസ്തു.....
അവനൊപ്പം പറയാന്‍ ഒരാളുമില്ല ....
അവനെപ്പോലാരാധ്യനാരുമില്ല ......
അവനൊപ്പം പറയാന്‍ ഒരാളുമില്ല ....
അവനെപ്പോലാരാധ്യനാരുമില്ല ......
അവന്‍ തന്നെ സമ്പൂര്‍ണ്ണ വിപ്ലവകാരി..
സമ്പൂര്‍ണ്ണ സമത്വത്തിന്റെ ആചാര്യന്‍..............................00000......
അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കരുത്തനായ നേതാവ് ....യേശുക്രിസ്തു....
അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കരുത്തനായ നേതാവ് ....യേശുക്രിസ്തു....

hiii
ReplyDeleteപി.എം.ആന്റണി-ക്ക് ആദരാഞ്ജലികള്‍..
ReplyDeletesreejith,
ReplyDeleteപക്ഷെ യേശുക്രിസ്തുവിനോടുള്ള ഈ ആരോപനതിലൂടെ പി.എം ആന്റണി മാപ്പര്‍ഹിക്കാത്ത കുറ്റം ചെയ്തിരിക്കുകയാണ്...
ആവൂ പുള്ളി കത്തുന്ന നരകത്തിൽ എത്തി ചേർന്നുവല്ലേ... പുള്ളി എവിടെ എത്തി എന്നറിയാതെ ടെൻഷൻ അടിച്ചവർക്കൊക്കെ ആശ്വസിക്കാം ;)
ReplyDeleteഒരു പി.എം. ആന്റണി എഴുതിയാല്‍ ഇല്ലാതാകുന്ന മഹത്വമാണ് യേശുവിനെങ്കില്‍ ആ യേശുവിനെ എനിക്കു വേണ്ട. ആ മഹത്വം ദര്‍ശിച്ചിട്ടുള്ളവര്‍ ഈവക എഴുത്തുകളിലൊന്നും ഒഴുകിപ്പോവുകയുമില്ല
ReplyDelete@ സത്യാന്യോഷി ,
ReplyDeleteതീര്‍ച്ചയായും യേശുക്രിതുവിന്റെ മഹത്വത്തിന് യാതൊരു കുറവും സംഭവിക്കില്ല . പക്ഷെ ഒരു ക്രിസ്തു ശിഷ്യന്‍ എന്നാ നിലയില്‍ പ്രതികരിക്കുക എന്നുള്ളത് ന്യായമാണ്.അങ്ങനെ ആയിരുന്നെങ്കില്‍ പൌലോസിന്റെ തൂലികയിലൂടെ ഇത്രയും ലേഖനങ്ങള്‍ പുരത്തുവരികയില്ലയിരുന്നു.യേശുക്രിതുവിനെയും അവിടുത്തെ നാമത്തെയും അപമാനിച്ചവരോട് അദ്ദേഹം പ്രതികരിച്ചു.അത്തരത്തിലുള്ള ഒരു ചെറിയ പ്രതികരണം ,,,,,,,അത്രയേ ഉള്ളു ,,,,